scorecardresearch

Latest News

ഓസ്ട്രേലിയയും ന്യൂസീലൻഡും ഏറ്റുമുട്ടുമ്പോൾ; ടി20 കിരീട പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം

വലതു കൈ ഒടിഞ്ഞതോടെ കോൺവെ ഫൈനലിൽ നിന്ന് പുറത്തായി. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഒരു ആശങ്ക സ്റ്റീവ് സ്മിത്തിന്റെ ഫോമായിരിക്കാം

australia, new zealand, new zealand vs australia, new zealand vs australia t20 world cup, new zealand vs australia t20 world cup final, new zealand vs australia final, t20 world cup, t20 world cup final, cricket news, sports news, indian express, ടി20 ലോകകപ്പ്, ഓസ്ട്രേലിയ ന്യൂസീലൻഡ്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ലോകകപ്പ്, IE Malayalam

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപമുള്ള റൗണ്ട് എബൗട്ട് ടി20 ലോകകപ്പ് ഫൈനലിന്റെ തലേ ദിവസംആളൊഴിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, മത്സരദിനത്തിന് മുന്നോടിയായി ധാരാളം ഇന്ത്യൻ, പാകിസ്ഥാനി ആരാധകർ ഒത്തുകൂടാനുള്ള സ്ഥലമായിരുന്നു അത്.

കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന, കൊൽക്കത്തയിലെ ഗാരിയയിൽ നിന്നുള്ള സുജോയ് ബാനർജി വലിയ താൽപര്യമില്ലാതെ ഫൈനൽ മത്സരം കാണാനെത്തും. വിരാട് കോഹ്‌ലിയും കൂട്ടരും മത്സരത്തിനെത്തുന്നത് കാണാമെന്ന പ്രതീക്ഷയിലായിരുന്നും അദ്ദേഹം ഫൈനലിനുള്ള ടിക്കറ്റ് വാങ്ങിയത്. ഇപ്പോൾ കടുത്ത ക്രിക്കറ്റ് ആരാധകനായ അദ്ദേഹം നോക്കുന്നത് “ക്രിക്കറ്റിന്റെ സത്യസന്ധമായ ഗെയിം” ആണ്. സുജോയ് ഓസ്‌ട്രേലിയയെയും ന്യൂസിലൻഡിനെയും പിന്തുണക്കുന്നല്ല. ഈ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഞായറാഴ്ച കിരീടപ്പോരാട്ടത്തിനായി ഏറ്റുമുട്ടുന്നുവെന്ന് അദ്ദേഹം പറയുന്നു.

ദുബായിൽ മാഞ്ചസ്റ്റർ സിറ്റി ഫാൻ ക്ലബിന്റെ സ്ഥാപക അംഗമായ മാൻകൂണിയക്കാരനായ പോൾ ഫുട്ബോളിന് പുറമെ ക്രിക്കറ്റും ആസ്വദിക്കുന്നയാളാണ്. ഇംഗ്ലണ്ട് കളിക്കുകയാണെങ്കിൽ ഫൈനലിൽ താൽപ്പര്യം കാണിക്കുമായിരുന്നു. ഇപ്പോഴിതാ ആഷസ് കാണാൻ കാത്തിരിക്കുകയാണ് താരം.

എല്ലാം മാറിമറഞ്ഞപ്പോൾ

ഏഷ്യൻ സാന്നിധ്യത്തിൽ ആഹ്ലാദിക്കാൻ ആഗ്രഹിച്ച ഒരു പാർട്ടിയെ ഓഷ്യാനിയയിൽ നിന്നുള്ള കളിക്കാർ തകർത്തതായി തോന്നുന്നു. വാസ്തവത്തിൽ, ഇത് 1987 ലെ ലോകകപ്പിന്റെ ഓർമപ്പെടുത്തലാണ്. ലാഹോറിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ ഓസ്‌ട്രേലിയയോട് തോറ്റപ്പോൾ വാങ്കഡെയിൽ നടന്ന ടൂർണമെന്റിൽ ടൈറ്റിൽ ഫേവറിറ്റുകളായ ഇന്ത്യയെ ഗ്രഹാം ഗൂച്ച് തൂത്തുവാരി. എന്നിട്ടും, നിരാശയോടെ, 80,000 ആരാധകരാണ് ഫൈനൽ കാണാൻ ഈഡൻ ഗാർഡൻസിൽ എത്തിയത്. ഇത്തവണത്തെ ഫൈനൽ നടക്കുന്ന ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ ശേഷി 25,000 ആണ്. ചില സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

Also Read: ബാറ്റ്സ്മാൻ എന്ന നിലയിൽ മുന്നേറാൻ കോഹ്ലി എല്ലാ ഫോർമാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണം: അഫ്രീദി

കിവീസ് നായകൻ കെയ്ൻ വില്യംസണ് നിലവിലെ സാഹചര്യങ്ങളി തന്റെ ടീം നേടിയ ജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാം. ന്യൂസിലൻഡ് ക്രിക്കറ്റിനെ അഭൂതപൂർവമായ ഉയരങ്ങളിലെത്തിക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ പൈതൃകം അദ്ദേഹം എങ്ങനെ മുന്നോട്ട് കൊണ്ടുപോയി എന്ന തന്റെ റോളിനെക്കുറിച്ച് പറയുന്നതിൽ വില്യംസൺ വളരെ വിനയാന്വിതനാണ്. 2019 ലോകകപ്പ് ഫൈനലിലെ അമ്പയറിംഗ് പിഴവിൽ, ബൗണ്ടറി എണ്ണി ജയം നോക്കുന്ന രീതിയിൽ വിജയം നഷ്ടപ്പെട്ടതിന് പിറകെ ന്യൂസിലൻഡ് അടുത്ത ഒരു ഐസിസി ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടം ലക്ഷ്യമിട്ടിരിക്കാം.

മികച്ച പത്ത് ബാറ്റ്‌സ്മാൻമാർക്കുള്ള ഐസിസി ടി20 ഐ റാങ്കിങ്ങിൽ ന്യൂസിലൻഡിന്റെ ഏക പ്രതിനിധി ഡെവൺ കോൺവെയാണ്. വലതു കൈ ഒടിഞ്ഞതോടെ കോൺവെ ഫൈനലിൽ നിന്ന് പുറത്തായി. പകരം ടിം സെയ്‌ഫെർട്ട് വരാൻ സാധ്യതയുണ്ട്. മികച്ച പത്ത് ടി20 ബൗളർമാരിൽ, ടിം സൗത്തിയുടെ സാന്നിദ്ധ്യം കിവീസിന് ദുർബലമായ പങ്കാളിത്തം നൽകുന്നു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഡാരിൽ മിച്ചലും ജിമ്മി നീഷാമും തമ്മിലുള്ള മാച്ച് വിന്നിംഗ് കൂട്ടുകെട്ട് അവർക്ക് പിന്തുണ വർധിപ്പിക്കുന്നു.

സെമി ഫൈനൽ ജയത്തിന് ശേഷമുള്ള നീഷാമിന്റെ വാക്കുകളിൽ ജയത്തെക്കുറിച്ചുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. “സെമിഫൈനൽ ജയിക്കാനായി നിങ്ങൾ പകുതി ലോകവും സഞ്ചരിക്കില്ല,” എന്നാണ് നീഷാം അപ്പോൾ ടീമിന്റെ ഇൻ-ഹൗസ് മീഡിയയോട് പറഞ്ഞത്.

കെയ്നിന് കഴിവുണ്ട്, അദ്ദേഹത്തിന്റെ സൈന്യം നിഷ്പക്ഷരുടെ പ്രിയപ്പെട്ടവരായിരിക്കും. പറഞ്ഞതിലും എളുപ്പമാണ്.

ഓസ്‌ട്രേലിയ ഇതുവരെ ടി20 ലോകകപ്പ് നേടിയിട്ടില്ല, അത് അൽപ്പം വിചിത്രമാണ്, പ്രത്യേകിച്ച് നോക്കൗട്ട് മത്സരങ്ങൾ വിജയിക്കാനുള്ള അവരുടെ പ്രവണത കണക്കിലെടുക്കുമ്പോൾ. ശനിയാഴ്ച ഓസീസിന് ഓപ്ഷണൽ പരിശീലന സെഷൻ ഉണ്ടായിരുന്നു, എല്ലാവരും അതിൽ പങ്കെടുത്തിരുന്നു.

ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ മത്സരത്തിന് ശേഷം അവർ മുന്നേറാനുള്ള വഴി കണ്ടെത്തി. മിച്ചൽ മാർഷ് ശരിയായ ബാലൻസ് നൽകാൻ മൂന്നാം നമ്പറിൽ എത്തി. അവർ തങ്ങളുടെ ടീമിനെ ഓൾറൗണ്ടർമാരാൽ നിറച്ചു, മാർക്കസ് സ്റ്റോയിനിസിലൂടെയും മാത്യൂ വെയ്ഡിലൂടെയും പാക്കിസ്ഥാനെതിരായ സെമിഫൈനലിൽ അവർ നേടിയ വിജയം, തന്ത്രപരമായ മാറ്റം പ്രതിഫലം നൽകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

Also Read: ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോഹ്‌ലി നായകസ്ഥാനം ഉപേക്ഷിച്ചേക്കും: രവി ശാസ്ത്രി

ന്യൂസിലൻഡിൽ നിന്ന് വ്യത്യസ്തമായി, ഓസ്‌ട്രേലിയയിൽ ഡേവിഡ് വാർണർ മുതൽ പാറ്റ് കമ്മിൻസ് വരെ താരങ്ങൾ ധാരാളമുണ്ട്. എന്നാൽ ഇത് ആദം സാമ്പ പരിചയസമ്പന്നനായ ടൂർണമെന്റാണ്. അദ്ദേഹത്തിന്റെ കണക്കുകൾ മതിയാകും അത് മനസ്സിലാക്കാൻ. ആറ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ, ഓവറിന് ആറ് റൺസിൽ താഴെ ഇക്കോണമി നിരക്ക്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ബാബർ അസം ആധിപത്യം കാണിച്ചപ്പോൾ കാണപ്പെട്ടപ്പോൾ, സാമ്പ വന്ന് തന്റെ ടീമിന് ആവശ്യമായ മുന്നേറ്റം നൽകി. ചുറ്റുമുള്ള മറ്റെല്ലാ ബൗളർമാരും ധാരാളം റൺ വഴങ്ങിയപ്പോൾ നാല് ഓവറിൽ 1/22 എന്ന നിലയിൽ അദ്ദേഹം മടങ്ങി.

ഫൈനലിൽ, സാമ്പ-വില്യംസൺ മത്സരത്തിനായി കാത്തിരിക്കാം. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഒരു ആശങ്ക സ്റ്റീവ് സ്മിത്തിന്റെ ഫോമായിരിക്കാം. ഫൈനലിൽ മാറ്റങ്ങളില്ലാതെ ഓസ്‌ട്രേലിയ ഇറങ്ങാനാണ് സാധ്യത.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup 2021 new zealand vs australia final preview

Best of Express