T20 World Cup, New Zealand vs Afghanistan Score Online Updates: ടി20 ലോകകപ്പിൽ അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസീലൻഡിന് എട്ട് വിക്കറ്റ് ജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ കിവീസ് മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 125 റൺസ് നേടിയത്.
മാർട്ടിൻ ഗുപ്റ്റിൽ -28, ഡാറിൽ മിച്ചൽ-17, കെയിൻ വില്യംസൺ-40, ഡെവോൺ കോൺവേ-36 എന്നിങ്ങനെയാണ് കിവീസ് ബാറ്റർമാരുടെ റൺ.
റാഷിദ് ഖാനും മുജീബുർ റഹ്മാനുമാണ് അഫ്ഘാന് വേണ്ടി വിക്കറ്റ് നേടിയത്.
മത്സരത്തിൽ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് കിവീസ് സെമി ഫൈനലിൽ കടന്നു. പാകിസ്ഥാനാണ് ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിച്ച ആദ്യ ടീം.
കിവീസ് സെമിയിൽ പ്രവേശിച്ചതോടെ ഇന്ത്യ സെമിയിൽ പ്രവേശിക്കാതെ പുറത്തായി. അഞ്ച് മത്സരങ്ങളും പൂർത്തിയായപ്പോൾ നാലെണ്ണം ജയിച്ച കിവീസ് ഇപ്പോൾ എട്ട് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതാണ്.
കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ 10 പോയിന്റോടെ ഒന്നാമതാണ്. നാല് മത്സരത്തിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ നാല് പോയിന്റോടെ രണ്ടാമതാണ്. ഇതേ പോയിന്റുള്ള അഫ്ഘാൻ റൺ റേറ്റിലെ കുറവ് കാരണം നാലാം സ്ഥാനത്താണ്.
ന്യൂസീലൻഡ് അഫ്ഘാനിസ്ഥാൻ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്.
അഫ്ഘാൻ നിരയിൽ അർദ്ധസെഞ്ചുറി നേടിയ നജീബുല്ല സർദാൻ മാത്രമാണ് മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വച്ചത്. 48 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം സർദാൻ 73 റൺസ് നേടി. മറ്റാർക്കും 20 റൺസിന് മുകളിൽ നേടാനായില്ല. മറ്റുള്ളവരിൽ കാപ്റ്റൻ മുഹമ്മദ് നബി 14 റൺസും ഗുൽബദീൻ നഈബ് 15 റൺസും നേടിയതൊഴിച്ചാൽ ആർക്കും റൺസ് മൂന്നക്കം തികയ്ക്കാനായില്ല.
ഹസ്റത്തുല്ല സസായ്-രണ്ട്, മുഹമ്മദ് ഷഹ്സാദ്-നാല്, റഹ്മത്തുല്ല ഗുർബാസ്-ആറ്, കരീം ജന്നത്ത്-രണ്ട്, റാഷിദ് ഖാൻ- മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
കിവീസിന് വേണ്ടി ട്രെൻ്റ് ബോൾട്ട് മൂന്ന് വിക്കറ്റെടുത്തു. ടിം സൂത്തി രണ്ട് വിക്കറ്റ് നേടിയപ്പോൾ ആദം മിൽനെ, ജെയിംസ് നീഷാം ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ടോസ് നേടിയ അഫ്ഘാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അബുദാബി ഷെയ്ഖ് സഈദ് സ്റ്റേഡിയത്തിലാണ് മത്സരം.