scorecardresearch

T20 World Cup, England vs Sri Lanka Score Updatates: നാലാം മത്സരത്തിലും ജയം നേടി ഇംഗ്ലണ്ട്; ശ്രീലങ്കയെ തോൽപിച്ചത് 26 റൺസിന്

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്ട്ലറുടെ സെഞ്ചുറിയുടെ ബലത്തിൽ 164 റൺസെന്ന മികച്ച സ്കോർ സ്വന്തമാക്കിയിരുന്നു

england vs sri lanka, eng vs sl, england vs sri lanka live score, eng vs sl live score, live cricket score, live cricket score england vs sri lanka, live cricket score today, england vs sri lanka live score, live cricket score eng vs sl t20, england vs sri lanka live score today, live cricket score t20 world cup 2021, live cricket score india, live cricket score match, live cricket score t20 world cup, live cricket score, t20 world cup 2021 live score, t20 world cup 2021 live cricket score, england vs sri lanka live match, england vs sri lanka live score match, t20 world Cup 2021 score, t20 world cup 2021 score today, eng vs sl 2021 scorecard, england vs sri lanka live match today, eng vs sl live score, eng vs sl live cricket score, eng vs sl t20 world cup 2021, eng vs sl live streaming, t20 world cup 2021 live streaming, live cricket score today t20 world cup, t20 world cup 2021, t20 world cup live score, t20 world cup live cricket score, live cricket score t20 world cup 2021 today, ഇംഗ്ലണ്ട്-ശ്രീലങ്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ടി20 ലോകകപ്പ്, ക്രിക്കറ്റ്, IE Malayalam

T20 World Cup, England vs Sri Lanka Score Updates: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കയെ 26 റൺസിന് തോൽപിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 137 റൺസ് നേടി പുറത്തായി. 20 ഓവർ കഴിയാൻ ആറ് പന്ത് കൂടി ശേഷിക്കേയാണ് ലങ്ക ഓൾ ഔട്ടായത്.

21 പന്തിൽ 34 റൺസ് നേടിയ ഹസരംഗയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. പാതും നിസങ്ക-ഒന്ന്, കുശാൽ പെരേര-ഏഴ്, അസലങ്ക-21, അവിഷ്ക ഫെർണാണ്ടോ-13, ഭാനുക രാജപക്ഷ-26, ദസുൻ ഷനക-26, കരുണ രത്നെ-0, ദുഷ്മന്ത ചമീര-നാല്, മഹേഷ് തീക്ഷണ- രണ്ട്, ലഹിരു കുമാര-ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഇംഗ്ലണ്ടിന് വേണ്ടി മോയീൻ അലിയും ക്രിസ് ജോർദാനും ആദിൽ റാഷിദും രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്സും ലിയാം ലിവിങ്സ്റ്റണും ഓരോ വിക്കറ്റെടുത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി.

സെഞ്ചുറി നേടിക്കൊണ്ട് ജോസ് ബട്ട്ലറുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണിങ്ങിനിറങ്ങിയ ബട്ട്ലർ പുറത്താകാതെ 67 പന്തിൽ ആറ് ഫോറും ആറ് സിക്സും അടക്കം 101 റൺസ് നേടി. ബട്ട്ലറും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായ ചേർന്ന ഇയോൺ മോർഗനും ഒഴികെ മത്സരത്തിൽ മറ്റാരും ഇംഗ്ലണ്ടിന് വേണ്ടി റൺസ് രണ്ടക്കം തികച്ചിട്ടില്ല. 36 പന്തിൽ നിന്ന് 40 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്.

ജേസൺ റോയ്-ഒമ്പത്, ഡേവിഡ് മലൺ-ആറ്, ജോണി ബെയർസ്റ്റോ-പൂജ്യം, മോയീൻ അലി-ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ശ്രീലങ്കയ്ക്ക് വേണ്ടി ഹസരംഗ മൂന്ന് വിക്കറ്റ് നേടി. ദുഷ്മന്ത ചമീര ഒരു വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ശ്രീലങ്കയെക്കൂടി പരാജയപ്പെടുത്തിയതോടെ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഒന്നിൽ ഒന്നാമത് തുടരുന്ന ഇംഗ്ലണ്ടിന്റെ പോയിന്റ് എട്ടായി ഉയർന്നു. നാല് കളികളിൽ ഒരു ജയം മാത്രം നേടിയ ശ്രീലങ്ക പോയിന്റ് നിലയിൽ നാലാമതാണ്.

വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെ തോൽപിച്ച ശേഷമാണ് ഇംഗ്ലണ്ട് ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുന്നത്.

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ഇയോൻ മോർഗൻ (കാപ്റ്റൻ), ലയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്, ടൈമൽ മിൽസ്

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാത്തും നിസ്സാങ്ക, കുസൽ പെരേര(വിക്കറ്റ് കീപ്പർ), ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, അവിഷ്‌ക ഫെർണാണ്ടോ, വനിന്ദു ഹസരംഗ, ദസുൻ ഷനക(കാപ്റ്റൻ), ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, ലഹിരു കുമാര

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup 2021 england vs sri lanka cricket score online updates highlights