T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തകർത്തു; ആദ്യ സൂപ്പർ 12 മത്സരത്തിൽ ഓസീസിന് ജയം

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റൺസിൽ ഒതുക്കാൻ ഓസീസിന് കഴിഞ്ഞു

australia vs south africa, icc mens t20 world cup, live cricket, aus vs sa, aus vs sa t20, aus vs sa live score, cricket score, live cricket online, live cricket streaming, australia vs south africa, aus vs sa live streaming, australia vs south africa live cricket score, australia vs south africa live score cricket, aus vs sa t20 world cup live score, mens t20 world cup live streaming, live cricket score, live cricket streaming, t20 world cup live cricket score, men t20 cricket world cup 2021, t20 world cup live score, t20 world cup 2021 live score, world cup live score, ടി20 ലോകകപ്പ്, ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, IE Malayalam

Australia vs South Africa T20 World Cup Live Cricket Score Online: 2021 ടി 20 ലോകകപ്പിൽ ആദ്യ സൂപ്പർ 12 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിശ്ചിത 20 ഓവർ അവസിക്കാൻ രണ്ട് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റൺസിൽ ഒതുക്കാൻ സാധിച്ചതോടെ ഓസീസ് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഓസീസിന് വേണ്ടി 34 പന്തിൽനിന്ന് 35 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്കോറർ. തുടക്കത്തിൽ തന്നെ കാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ ഫിഞ്ച് റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്.

ഡേവിഡ് വാർണർ 15 പന്തിൽ നിന്ന് 14 റൺസെടുത്ത് പുറത്തായി. മിച്ചൽ മാർഷ്-11, ഗ്ലെൻ മാക്സ്വെൽ-18 എന്നിങ്ങനെ റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് പുറത്താവാതെ 16 പന്തിൽ നിന്ന് 24 റൺസും മാത്യു വെയ്ഡ് പുറത്താവാതെ 10 പന്തിൽ നിന്ന് 15 റൺസും നേടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടി. എയ്ഡൻ മാർക്ക്രമിന് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട സ്കോർ നേടാൻ കഴിഞ്ഞത്. നാലാമനായിറങ്ങിയ മാർക്ര്ം 36 പന്തിൽ നിന്ന് 40 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ചെംബ ബൗമ ഏഴ് പന്തിൽനിന്ന് 12 റൺസെടുത്തും ക്വിന്റൺ ഡികോക്ക് 12 പന്തിൽ നിന്ന് ഏഴ് റൺസെടുത്തും പുറത്തായി. റാസി വാൻഡെർ ഡസൻ രണ്ട്, ഹെൻറിച്ച് ക്ലാസെൻ-13, ഡേവിഡ് മില്ലർ-16, ഡ്വെയ്ൻ പ്രിട്ടോറിയസ്-ഒന്ന്, കാസിഗോ റബാദ പുറത്താകാതെ 19, ആൻറിച്ച് നോർജെ – രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. കേശവ് മഹാരാജ് റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ഓസീസിന് വേണ്ടി ആദം സാംപയും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് നേടി. പാറ്റ് കമ്മിസും ഗ്ലെൻ മാക്സ്വെലും ഓരോ വിക്കറ്റെടുത്തു.

ഗ്രൂപ്പ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓസ്ട്രേലിയ ഇലവൻ: ആരോൺ ഫിഞ്ച് (കാപ്റ്റൻ), ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹേസൽവുഡ്

ദക്ഷിണാഫ്രിക്ക ഇലവൻ: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബൗമ (കാപ്റ്റൻ), റാസി വാൻ ഡെർ ഡസൻ, ഐഡൻ മക്രം, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, കേശവ് മഹാരാജ്, അൻറിച്ച് നോർജെ, തബ്രെയ്സ് ഷംസി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup 2021 australia vs south africa aus vs sa cricket score updates highlights

Next Story
T20 World Cup: India vs Pakistan, Live Streaming, When and Where to watch; ഇന്ത്യ-പാക് പോരാട്ടം ഇന്ന്India vs Pakistan
The moderation of comments is automated and not cleared manually by malayalam.indianexpress.com