Latest News

കാത്തിരിക്കണം; ട്വന്റി 20 ലോകകപ്പ് മാറ്റിവച്ചു

ട്വന്റി 20 ലോകകപ്പ് മാറ്റിവച്ചതിനാൽ ഈ വർഷത്തെ ഐ‌പി‌എൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ യുഎഇയിൽ സംഘടിപ്പിക്കാൻ വഴിയൊരുങ്ങും

icc mens t20 world cup 2020, t20 world cup 2020, t20 world cup australia cancel, icc t20 world cup australia cancelled, icc t20 world cup date, t20 world cup 2020 schedule, t20 world cup schedule 2020, icc t20 world cup, icc t20 world cup 2020, t20 world cup, t20 world cup news, ലോകകപ്പ് മാറ്റിവച്ചു, ലോകകപ്പ് മാറ്റി, ലോകകപ്പ്, ടി ട്വന്റി ലോകകപ്പ്, ട്വന്റി ട്വന്റി ലോകകപ്പ്, ie malayalam, ഐഇ മലയാളം

ഓസ്ട്രേലിയയിൽ ഒക്ടോബറിൽ ആരംഭിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. ഓസ്ട്രേലിയയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി.

ഐസിസി ബോർഡ് തിങ്കളാഴ്ച യോഗം ചേർന്നപ്പോളാണ് തീരുമാനമെടുത്തത്. വീഡിയോ കോൺഫറൻസിങ്ങ് വഴിയായിരുന്നു ബോർഡ് യോഗം.

Read More: ഐപിഎൽ 2020 യുഎഇയിലേക്ക്, തീരുമാനങ്ങൾ അനുകൂലമെങ്കിൽ ടൂർണമെന്റ് നടത്താം

ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. എന്നാൽ വിക്ടോറിയ സംസ്ഥാനത്ത്കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോൾ മേയ് മാസത്തിൽ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് പ്രകടിപ്പിച്ചിരുന്നു.

“ഇന്നത്തെ യോഗത്തിൽ… ഐസിസിയുടെ മൂന്ന് പുരുഷ വിഭാഗം ഇവന്റുകൾക്കായുള്ള സമയത്തിലും ഇവന്റ് കലണ്ടറിലും മാറ്റം വരുത്താനും വ്യക്തത വരുത്താനും സാധ്യമായ മികച്ച അവസരം തേടാനും തീരുമാനിച്ചു” എന്ന് യോഗത്തിന് ശേഷം ഐസിസി ശേഷം പ്രസ്താവനയിൽ പറഞ്ഞു.

Read More: ഏഷ്യാകപ്പ് റദ്ദാക്കി: സ്ഥിരീകരണവുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

വരും വർഷങ്ങളിൽ നടത്തുന്ന ടി20 ലോകകപ്പ് മത്സരങ്ങളുടെ സമയത്തിലും ഐസിസി വ്യക്തത വരുത്തി. ഐസിസി പുരുഷ വിഭാഗം ടി 20 ലോകകപ്പ് 2021 ഒക്ടോബർ – നവംബർ മാസങ്ങളിലായിനടക്കുമെന്നും 2021 നവംബർ 14ന് ഫൈനൽ നടക്കുമെന്നും ഐസിസി വ്യക്തമാക്കി

2022ലെ ടി 20 ലോകകപ്പ് 2 ഒക്ടോബർ – നവംബർ മാസങ്ങളിലാണ്. നവംബർ 13 നാവും ഫൈനൽ. ഐസിസി മെൻസ് ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബർ – നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കും. 2023 നവംബർ 26 നാവും ഫൈനൽ

ട്വൻറി20 ലോകകപ്പ് മാറ്റിയതോടെ ബി‌സി‌സി‌ഐക്ക് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഒക്ടോബർ-നവംബർ മാസങ്ങളിൽ യുഎഇയിൽ സംഘടിപ്പിക്കാൻ വഴിയൊരുങ്ങും.

Read More: ഇന്ത്യ-ഓസ്ട്രേലിയ സിഡ്‌നി ടെസ്റ്റിൽ തനിക്ക് രണ്ട് പിഴവുകൾ സംഭവിച്ചെന്ന് സ്റ്റീവ് ബക്‌നർ

ഈ വര്‍ഷം യുഎഇയില്‍ നത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരത്തെ റദ്ദാക്കിയിരുന്നു. സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.

കായികരംഗത്തുള്ള എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയെന്നതിനാണ് തങ്ങൾ പ്രാഥമിക പരിഗണന നൽകുന്നതെന്ന് ടി20 ലോകകപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാവ്‌നി പറഞ്ഞു.

“ഐസിസി പുരുഷ വിഭാഗം ടി 20 ലോകകപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഞങ്ങൾക്ക് ലഭ്യമായ എല്ലാ സാധ്യതകളും ശ്രദ്ധാപൂർവ്വം പരിഗണിച്ചതിന് ശേഷം സ്വീകരിച്ചതാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകർക്കായി സുരക്ഷിതവും വിജയകരവുമായ രണ്ട് ടി 20 ലോകകപ്പുകൾ എത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരം ഞങ്ങൾക്ക് നൽകുകയുമാണ്,” പ്രസ്താവനയിൽ പറയുന്നു.

Read More: ടോം മൂഡിയുടെ ലോക ടി20 ഇലവനെ രോഹിത് നയിക്കും; ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ

നഷ്ടപ്പെട്ട ദ്വിരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് ഞങ്ങളുടെ അംഗങ്ങൾക്ക് ആവശ്യമായ വ്യക്തതയുണ്ട്. പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പ് പിന്നീടുള്ള സമയത്തേക്ക് മാറ്റുന്നത് ഇതിന്റെ ഒരു നിർണായക ഘടകമാണെന്നും ഐസിസി വ്യക്തമാക്കി.

അടുത്ത വർഷം ഫെബ്രുവരിയിൽ ന്യൂസീലൻഡിൽ നടക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുമെന്ന് ഐസിസിയുടെ വാണിജ്യ അനുബന്ധ സ്ഥാപനമായ ഐബിസി ബോർഡ് അറിയിച്ചു.

Read More: ICC Men’s T20 World Cup 2020 postponed due to coronavirus

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup 2020 australia postponed coronavirus

Next Story
ബൗളറായി രൂപപ്പെടുത്തിയത് ഐപിഎല്‍; ഹര്‍ഭജന്റെ ഉപദേശങ്ങള്‍ സഹായിച്ചു: മിച്ചേല്‍ സാന്റ്‌നര്‍New Zealand cricket, Mitchell Santner, santner, IPL, indian premier league, Harbhajan Singh, Ravindra Jadeja, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com
X