Latest News

T20 World Cup, West Indies vs Bangladesh: ബംഗ്ലാദേശിനെ മൂന്ന് റൺസിന് തോൽപിച്ച് വിൻഡീസ്; സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്

മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്റെ സെമിഫൈനലിൽ സാധ്യത അവസാനിച്ചു

west indies vs bangladesh, wi vs ban, west indies vs bangladesh live score, wi vs ban live score, live cricket score, live cricket score west indies vs bangladesh, live cricket score today, west indies vs bangladesh live score, live cricket score wi vs ban t20, west indies vs bangladesh live score today, live cricket score t20 world cup 2021, live cricket score india, live cricket score match, live cricket score t20 world cup, live cricket score, t20 world cup 2021 live score, t20 world cup 2021 live cricket score, west indies vs bangladesh live match, west indies vs bangladesh live score match, t20 world Cup 2021 score, t20 world cup 2021 score today, wi vs ban 2021 scorecard, west indies vs bangladesh live match today, wi vs ban live score, wi vs ban live cricket score, wi vs ban t20 world cup 2021, wi vs ban live streaming, t20 world cup 2021 live streaming, live cricket score today t20 world cup, t20 world cup 2021, t20 world cup live score, t20 world cup live cricket score, live cricket score t20 world cup 2021 today, ടി 20, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, IE Malayalam

T20 World Cup, West Indies vs Bangladesh: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ വെസ്റ്റ് ഇൻഡീസ് മൂന്ന് റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന്റെ 143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനാണ് കഴിഞ്ഞത്.

ബംഗ്ലാദേശിന് വേണ്ടി ആർക്കും റൺസ് 50 കടത്താനായില്ല. മൂന്നാമനായി ഇറങ്ങി 43 പന്തിൽ 44 റൺസ് നേടിയ ലിറ്റൺദാസാണ് ബംഗ്ലാ ബാറ്റിങ് നിരയിലെ ടോപ്പ് സ്കോറർ. വാലറ്റത്ത് നിയാമുള്ള പുറത്താകാതെ 24 പന്തിൽനിന്ന് 31 റൺസ് നേടി.

ഓപ്പണർ മുഹമ്മദ് നഈം 19 പന്തിൽ നിന്ന് 17 റൺസ് നേടിയും ഷാക്കിബുൽ ഹസ്സൻ 12 പന്തിൽ നിന്ന് ഒമ്പത് റൺസെടുത്തും പുറത്തായി. നാലാമതിറങ്ങിയ സൗമ്യ സർക്കാർ 13 പന്തിൽ നിന്ന് 17 റൺസ് നേടി. മുഷ്ഫിഖുർ റഹീം ഏഴ് പന്തിൽനിന്ന് എട്ട് റൺസെടുത്ത് പുറത്തായി. ആരിഫ് ഹുസൈൻ പുറത്താവാതെ രണ്ട് റൺസെടുത്തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി.

ഏഴാമനായി ഇറങ്ങി 22 പന്തിൽ നിന്ന് നാല് സിക്സറും ഒരു ഫോറുമടക്കം 40 റൺസ് നേടിയ നിക്കോളാസ് പൂരനാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. ഓപ്പണർമാരായ ക്രിസ് ഗെയിലും എവിൻ ലൂയിസും നാലും ആറും റൺസ് നേടി മത്സരത്തിൽ പുറത്തായി. മൂന്നാമതിറങ്ങിയ റോസ്റ്റൺ ചേസ് 46 പന്തിൽ നിന്ന് 39 റൺസെടുത്തു. ഷിംറോൺ ഹെെറ്റ്മിയർ ഒമ്പത് റൺസ് നേടി പുറത്തായി.

നായകൻ കീറോൺ പൊള്ളാഡ് പുറത്താവാതെ 18 പന്തിൽ 14 റൺസ് നേടി. ജേസൺ ഹോൾഡർ പുറത്താവാതെ അഞ്ച് പന്തിൽ നിന്ന് രണ്ട് സിക്സടക്കം 15 റൺസ് നേടി. ഡ്വെയ്ൻ ബ്രാവോ ഒരു റണ്ണെടുത്ത് പുറത്തായി.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുർ റഹ്മാൻ, മഹെദി ഹസൻ, ഷൊരിഫുൽ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് നേടി.

കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതോടെ ബംഗ്ലാദേശ് സെമിഫൈനലിൽ പ്രവേശിക്കാതെ പുറത്തായി. ഈ സീസണിൽ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 wc west indies vs bangladesh score

Next Story
ഒരു ദിവസം രണ്ട് അർധ സെഞ്ച്വറി നേടി അഫ്‌ഗാൻ താരം മുഹമ്മദ് ഷെഹ്സാദ്
The moderation of comments is automated and not cleared manually by malayalam.indianexpress.com