Latest News

T20 World Cup-England vs Bangladesh Score-Updates: ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്തു; രണ്ടാം ജയവുമായി ഇംഗ്ലണ്ട്

ഓപ്പണർ ജേസൺ റോയ് ഇംഗ്ലണ്ടിന് വേണ്ടി 38 പന്തിൽ നിന്ന് 61 റൺസ് നേടി

england vs bangladesh, T20 World Cup, england vs bangladesh live score, eng vs ban, england vs bangladesh icc t20 world cup 2021, england vs bangladesh T20 World Cup 2021, T20 World Cup, ICC Mens T20 World Cup 2021, england vs bangladesh 2021, T20 World Cup 2021, england vs bangladesh T20 World Cup Match, ICC T20 World Cup, england vs bangladesh t20 world cup 2021 live, eng vs ban live updates, t20 world cup live score, eng vs ban score, england vs bangladesh t20 world cup match today, england vs bangladesh full scorecard, england t20 world cup team, bangladesh T20 world cup team, england vs bangladesh t20, 27 October 2021, 27 Oct cricket match, ലോകകപ്പ്, ഇംഗ്ലണ്ട് ബംഗ്ലാദേശ്, IE Malayalam

T20 World Cup-England vs Bangladesh Score-Updates: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങളിൽ രണ്ടാമത്തെ മത്സരവും ജയിച്ച് ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നിശ്ചിത 20 ഓവർ അവസാനിക്കാൻ 35 പന്ത് ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 124 റൺസിൽ പിടിച്ച് കെട്ടിയ ഇംഗ്ലണ്ട് 125 റൺസിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് 14.1 ഓവറിൽ 126 റൺസ് നേടി.

ഓപ്പണർ ജേസൺ റോയുടെ പ്രകടനം ഇംഗ്ലണ്ടിനെ അനായാസ ജയത്തിലെത്തിച്ചു. 12.5 ഓവർ വരെ കളിച്ച ജേസൺ റോയ് 38 പന്തിൽ നിന്ന് മൂന്ന് സിക്സറും അഞ്ച് ഫോറും അടക്കം 61 റൺസ് നേടി. ജോസ് ബട്ട്ലർ 18 പന്തിൽ നിന്ന് 18 റൺസ് നേടി പുറത്തായി. ഡേവിഡ് മലൺ 25 പന്തിൽ നിന്ന് 28 റൺസ് നേടി പുറത്താവാതെ നിന്നു. ജോണി ബെയർസ്റ്റോ പുറത്താവാതെ നാല് പന്തിൽനിന്ന് എട്ട് റൺസെടുത്തു.

ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുൽ ഇസ്ലാമും നസൂം അഹമ്മദും ഓരോ വിക്കറ്റ് നേടി.

മത്സരത്തിൽ ടോസ് നേടി ആദ്യ ബോളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബംഗ്ലാദേശിന്റെ സ്കോർ 124 റൺസിലൊതുക്കുകയായിരുന്നു. ബാംഗ്ലാ നിരയിൽ 30 പന്തിൽ നിന്ന് 29 റൺസ് നേടിയ മുഷിഫ്ഖുർ റഹീമാണ് ടോപ് സ്കോറർ. മറ്റാർക്കും 20 റൺസ് തികയ്ക്കാൻ കഴിഞ്ഞിട്ടില്ല.

ഓപ്പണർമാരായ ലിറ്റൺ ദാസ് എട്ട് പന്തിൽ ഒമ്പത് റൺസും മുഹമ്മദ് നഈം ഏഴ് പന്തിൽ നിന്ന് അഞ്ച് റൺസെടുത്തും പുറത്തായി. മൂന്നാമനായിറങ്ങിയ ഷാക്കിബുൽ ഹസൻ നാല് റൺസ് മാത്രമെടുത്ത് പുറത്തായി.

നിയാമത്തുല്ല-19, അഫീഫ് ഹുസൈൻ-അഞ്ച്, നൂറുൽ ഹസ്സൻ-16, മെഹ്ദി ഹസ്സൻ-11, നസൂം അഹമ്മഗദ്-19 എന്നിങ്ങനെ റൺസ് നേടി.

ഇംഗ്ലണ്ടിന് വേണ്ടി ടൈമൽ മിൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോയീൻ അലിയും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റെടുത്തു.

ബംഗ്ലാദേശിനെതിരെ ജയത്തോടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടിന്റെ പോയിന്റ് നാലായി ഉയർന്നു. ഗ്രൂപ്പ് ഒന്നിൽ ഒന്നാമതാണ് ഇംഗ്ലണ്ട്.

അതേസമയം, ബുധനാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നമീബിയ സ്കോട്ലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. എട്ട് വിക്കറ്റിന് 109 റൺസ് നേടിയ സ്കോട്ലന്റിനെ പിന്തുടർന്ന നമീബിയ നിശ്ചിത 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 wc england vs bangladesh cricket score updates twenty 20 world cup

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com