Latest News

T20 WC-Afghanistan vs Pakistan: അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി, പാകിസ്ഥാന് മൂന്നാം ജയം

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ നിലവിൽ ഗ്രൂപ്പ് രണ്ടിൽ ആറ് പോയിന്റുമായി ഒന്നാമതാണ്

Afghanistan vs Pakistan,T20 World Cup,Afghanistan vs Pakistan Live Score,PAK vs AFG,Afghanistan vs Pakistan ICC T20 World Cup 2021,Afghanistan vs Pakistan T20 World Cup 2021,T20 World Cup,ICC Mens T20 World Cup 2021,Afghanistan vs Pakistan 2021,T20 World Cup 2021,Afghanistan vs Pakistan T20 World Cup Match,ICC T20 World Cup, T20 WORLD CUP 2021 Live,PAK vs AFG Live Updates,T20 World Cup Live Score,PAK vs AFG Score,Afghanistan vs Pakistan T20 World Cup Match Today,Afghanistan vs Pakistan Full Scorecard,Afghanistan T20 World Cup Team,Pakistan T20 World Cup Team,Afghanistan vs Pakistan T20

ടി0 ലോകകപ്പ് സൂപ്പർ 12 പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയപ്പോൾ പിന്തുടർന്ന പാകിസ്ഥാൻ നിശ്ചിത 20 ഓവർ കഴിയാൻ ആറ് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ148 റൺസ് നേടി. അവസാന ഓവറുകളിൽ ആസിഫ് അലി ഏഴ് പന്തിൽ നിന്ന് 25 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.

പാകിസ്താന് വേണ്ടി കാപ്റ്റൻ ബാബർ അസം അർദ്ധ സെഞ്ചുറി നേടി. 47 പന്തിൽ നിന്ന് നാല് ഫോറടക്കം 51 റൺസാണ് ബാബർ നേടിയത്. മുഹമ്മദ് റിസ്വാൻ-എട്ട്, ഫഖർ സമാൻ-30, മുഹമ്മദ് ഹഫീസ്-10, ശോയ്ബ് മാലിക്-19 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

അഫ്ഘാന് വേണ്ടി റാഷിദ് ഖാൻ രണ്ടും മുജീബുർ റഹ്മാൻ, മുഹമ്മദ് നബി, നവീനുൽ ഹഖ് എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

Also Read: T20 World Cup: ഇക്കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണം; കര്‍ശന മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍

ആദ്യം ബാറ്റ് ചെയ്ത അഫ്ഘാൻ നിരയിൽ ഓപ്പണിങ്ങിനിറങ്ങിയ ഹസ്റത്തുള്ള റണ്ണൊന്നും നേടാതെയും മുഹമ്മദ് ഷഹ്സാദ് എട്ട് റണ്ണെടുത്തും പുറത്തായി. അവസാന ഓവറുകളിൽ കളിച്ച മുഹമ്മദ് നബിയും ഗുലാം നഈബുമാണ് അഫ്ഘാൻ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കാപ്റ്റൻ മുഹമ്മദ് നബി 32 പന്തിൽ 35 റൺസും നഈബ് 25 പന്തിൽ 35 റൺസും നേടി.

റഹ്മാനുല്ല-10, അസ്ഗർ അഫ്ഗാൻ-10, കരീം ജന്നത്ത-15, നജീബുല്ല സർദാൻ-22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

പാകിസ്താന് വേണ്ടി ഇമാദ് വാസിം രണ്ട് വിക്കറ്റെടുത്തു. ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, ഹസ്സൻ അലി, ഷഹാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ നിലവിൽ ഗ്രൂപ്പ് രണ്ടിൽ ആറ് പോയിന്റുമായി ഒന്നാമതാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും തോൽവിയുമായി രണ്ട് പോയിന്റോടെ രണ്ടാമതാണ് അഫ്ഘാനിസ്ഥാൻ.

Also Read: നിര്‍ണായക മത്സരങ്ങളില്‍ അയാളെ ഉള്‍പ്പെടുത്തരുത്; കോഹ്ലിക്ക് മുന്‍ താരത്തിന്റെ നിര്‍ദേശം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 wc afghanistan vs pakistan cricket score highlights

Next Story
പാക്കിസ്ഥാനിലും വിരാട് കോഹ്‌ലി നന്പർ വൺVirat Kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com