ന്യൂഡല്‍ഹി: ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രസിദ്ധീകരിച്ചു. സൂപ്പര്‍ 12 ല്‍ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഒക്ടോബര്‍ 23 ന് മെല്‍ബണില്‍ വച്ചാണ് മത്സരം.
ഇരുടീമുകള്‍ക്കും പുറമെ ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ടില്‍ നിന്നെത്തുന്ന രണ്ട് ടീമുകള്‍ കൂടി ഗ്രൂപ്പിലേക്കെത്തും. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.
ഒക്ടോബര്‍ 16 നാണ് ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിന് തുടക്കമാകുന്നത്. മുന്‍ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും ഇക്കുറി യോഗ്യതാ റൗണ്ട് മറികടന്ന് വേണം സൂപ്പര്‍ 12 ല്‍ എത്താന്‍. നവംബര്‍ 13 ന് മെല്‍ബണിലാണ് ഫൈനല്‍.
ഇന്ത്യയുടെ സൂപ്പര്‍ 12 മത്സരങ്ങള്‍
- ഒക്ടോബര്‍ 23 – പാക്കിസ്ഥാന്‍
- ഒക്ടോബര്‍ 27 – ഗ്രൂപ്പ് എ റണ്ണര്‍ അപ്പ് (യോഗ്യതാ റൗണ്ട്)
- ഒക്ടോബര്‍ 30 – ദക്ഷിണാഫ്രിക്ക
- നവംബര്‍ 02 – ബംഗ്ലാദേശ്
- നവംബര്‍ 06 – ഗ്രൂപ്പ് ബി വിന്നര്‍ (യോഗ്യതാ റൗണ്ട്)
Also Read: ടി20 പട്ടികയ്ക്ക് പിറകെ ഏകദിന ടീം ഓഫ് ദ ഇയറിലും ഇടം പിടിക്കാതെ ഇന്ത്യൻ താരങ്ങൾ