ഏറ്റവും കൂടുതൽ കാലം ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നിലനിർത്തിയതിന്റെ റെക്കോർഡ് ഇനി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്. വിരാട് കോഹ്ലിയെ മറികടന്നാണ് റെക്കോർഡ്. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിലും ഒന്നാം സ്ഥാനം നിലനിർത്തിയതോടെയാണ് റെക്കോർഡ് ബാബറിന് സ്വന്തമായത്.
കഴിഞ്ഞ ദശകത്തിൽ 1,013 ദിവസമാണ് കോഹ്ലി ടി20 ബാറ്റിങ്ങിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്നത്. ഇതാണ് ബാബർ അസം ഇപ്പോൾ കടന്നിരിക്കുന്നത്.
അതേസമയം, റാങ്കിങ്ങിൽ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ പിന്നോട്ട് പോയി, എന്നാൽ അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി 20യിൽ മികച്ച ഇന്നിങ്സ് കാഴ്ചവെച്ച ദീപക് ഹൂഡയും സഞ്ജു സാംസണും റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി.
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും 26, 3 എന്നി സ്കോറുകളിൽ പുറത്തായ ഇഷാൻ കിഷൻ 7-ാം നമ്പറിലേക്കാണ് പിന്തള്ളപ്പെട്ടത്, എന്നാൽ ആദ്യ മത്സരത്തിൽ 47 റൺസും രണ്ടാം മത്സരത്തിൽ കന്നി സെഞ്ചുറിയും നേടിയ ഹൂഡ, 414 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 104-ാം സ്ഥാനത്തെത്തി. 77 റൺസ് നേടിയ സഞ്ജു 144-ാം സ്ഥാനത്തെത്തി. ബൗളർമാരുടെ പട്ടികയിൽ പേസർ ഹർഷൽ പട്ടേൽ 37-ാം സ്ഥാനത്തുനിന്നും 33-ാം സ്ഥാനത്തേത്തി.
Also Read: IND vs IRE: വിമര്‍ശകര്‍ക്ക് വിശ്രമിക്കാം; ഇത് സഞ്ജുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്