Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ടി20 ലോകകപ്പിലേക്ക് ഈ താരം ഇന്ത്യയ്ക്ക് മുതൽകൂട്ടാണ്: കോഹ്‌ലി

വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന ഇന്ത്യയെ സംബന്ധിച്ചടുത്തോളം നടരാജൻ ഒരു വലിയ കണ്ടെത്തൽ തന്നെയാണ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയ ഇന്ത്യൻ ടീമിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു താരമുണ്ട്, അരങ്ങേറ്റക്കാരൻ ടി. നടരാജൻ. പരിചയസമ്പന്നരായ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ അവരുടെ നാട്ടിൽ വെള്ളം കുടിപ്പിച്ച നടരാജന്റെ പന്തുകൾ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചടുത്തോളം അത്രപെട്ടെന്ന് മറക്കാനിടയില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന ഇന്ത്യയെ സംബന്ധിച്ചടുത്തോളം നടരാജൻ ഒരു വലിയ കണ്ടെത്തൽ തന്നെയാണ്. ഇത് നായകൻ വിരാട് കോഹ്‌ലിയും സമ്മതിക്കുന്നു.

“മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും അഭാവത്തിൽ സമ്മർദ്ദത്തിലും നേരെ നിന്ന് മികച്ച രീതിയിൽ കളിക്കുവാൻ നടരാജന് സാധിച്ചു. തന്റെ ആദ്യ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമെന്ന നിലയ്ക്ക് ഇത് ശ്രദ്ധേയമായ കാര്യമാണ്. അവൻ എളിയവനും കഠിനാധ്വാനിയുമാണ്, അവൻ എന്താണ് ചെയ്യുന്നതെന്ന് അവന് ഉറപ്പുണ്ട്.” കോഹ്‌ലി പറഞ്ഞു.

ഒരു ഇടംകയ്യൻ ബോളർ ഏതൊരു ടീമിനും ഒരു മുതൽകൂട്ടാണെന്ന് പറഞ്ഞ കോഹ്‌ലി സ്ഥിരതയാർന്ന രീതിയിൽ ഇതുപോലെ ബോളിങ് ചെയ്യാൻ നടരാജന് സാധിച്ചാൽ ലോകകപ്പ് ലക്ഷ്യമിടുന്ന തങ്ങൾക്ക് അത് വലിയൊരു കാര്യമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച നടരാജൻ നാല് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റാണ് സ്വന്തമാക്കിയത്. അടുത്ത വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ വെച്ചാണ് ടി20 ലോകകപ്പ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T natarajan could be great for india heading into t20 world cup says virat kohli

Next Story
അടി, തിരിച്ചടി; ബെംഗലൂരു-നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express