scorecardresearch

Latest News

സെയ്ദ് മുഷ്തഖലി ട്രോഫി: ജാർഖണ്ഡിനോട് തോൽവി, കേരളം പുറത്ത്

അ‍ഞ്ച് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ ലീഗിലേക്ക് യോഗ്യത നേടുക

Syed Mushtaq ali trophy, Kerala vs Jharkhand, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

സെയ്ദ് മുഷ്തഖലി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തോൽവി. നിർണായക മത്സരത്തിൽ ജാർഖണ്ഡിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. കേരളം ഉയർത്തിയ 176 റൺസെന്ന ഭേദപ്പെട്ട സ്കോർ അവസാന ഓവറിലാണ് ജാർഖണ്ഡ് മറികടന്നത്. അർധസെഞ്ചുറിയുമായി തിളങ്ങിയ ആനന്ദ് സിങും സൗരഭ് തിവാരിയുമാണ് എതിരാളികളെ വിജയത്തിലേയ്ക്ക് നയിച്ചത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കവും കേരളത്തിന് ലഭിച്ചതോടെ മികച്ച സ്കോറിലെത്തി. 36 റൺസ് നേടിയ നായകൻ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ്പ് സ്കോറർ. 34 റൺസ് നേടിയ രോഹനും 31 റൺസുമായി വിനൂപും നായകന് മികച്ച പിന്തുണ നൽകി. ഇതോടെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 176 റൺസിലെത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ 20 റൺസിൽ ഇഷാനെ നഷ്ടമായ ജാർഖണ്ഡ് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. 46 റൺസ് നേടി ടീം സ്കോർ 91 ൽ നിൽക്കെ വിരാട് സിങ് മടങ്ങിയെങ്കിലും ആനന്ദ് അർധസെഞ്ചുറി തികച്ചു. പിന്നാലെ എത്തിയ സൗരഭും തകർത്തടിച്ചതോടെ ജർഖണ്ഡ് വിജയിത്തിലെത്തുകയായിരുന്നു. 47 പന്തിൽ നിന്ന് 72 റൺസാണ് ആനന്ദിന്റെ സമ്പാദ്യം. 24 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും പായിച്ച് 50 റൺസ് നേടിയ സൗരഭ് പുറത്താകാതെ നിന്നു.

തോൽവിയോടെ കേരളം ടൂർണമെന്റിൽ നിന്ന് പുറത്തായി. ജർഖണ്ഡ് സൂപ്പർ ലീഗിന് യോഗ്യത നേടുകയും ചെയ്തു. ഗ്രൂപ്പിൽ കേരളത്തിനും ജാർഖണ്ഡിനും ഡൽഹിക്കും 16 പോയിന്‍റ് വീതമായിരുന്നു. കേരളത്തെ പരാജയപ്പെടുത്തി ജാർഖണ്ഡും നാഗാലാൻഡിനെ പരാജയപ്പെടുത്തി ഡൽഹിയുമാണ് യോഗ്യത ഉറപ്പിച്ചത്. അ‍ഞ്ച് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ ലീഗിലേക്ക് യോഗ്യത നേടുക.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Syed mushtaq ali trophy 2018 19 kerala vs jharkhand

Best of Express