ആഘോഷം അതിരു വിട്ടു; അർജന്റീന താരത്തിന്‍റെ മൂക്ക് തകർന്നു

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെയാണ് സ്വാൻസി താരത്തിന് ഗുരുതരമായി പരുക്കേറ്റത് – വീഡിയോ

ലണ്ടൻ: ഗോൾനേട്ടം ആഘോഷിക്കുന്നതിനിടെ താരങ്ങൾക്ക് പരുക്ക് ഏൽക്കുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. അമിത ആവേശം താരങ്ങളുടെ കാലിനും കൈയ്ക്കും പരുക്ക് സമ്മാനിക്കുന്നത് സർവ്വ സാധാരണമാണ്. സമാനമായ ഒരു അപകടമാണ് ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ കണ്ടത്.

ലിവർപൂൾ സ്വാൻസി മൽസരത്തിനിടെയായിരുന്നു അപകടം. സ്വാൻസി സിറ്റിയുടെ അർജന്റീനിയൻ പ്രതിരോധനിര താരം ഫെഡറിക്കോ ഫെർണ്ണാഡസിനാണ് പരുക്കേറ്റത്. ലിവർപൂളിനെതിരെ സ്വാൻസി നേടിയ ഗോൾ ആഘോഷിക്കുന്നതിനിടെയാണ് ഫെഡറിക്കോ ഫെർണ്ണാഡസിന്റെ മൂക്കിന് പരുക്കേൽക്കുന്നത്.

മൽസരത്തിന്റെ 40-ാം മിനിറ്റിലാണ് സ്വാൻസി താരം ആൽഫി മേസൻ ലിവർപൂളിന്റെ വലകുലുക്കിയത്. ലീഗിലെ അവസാന സ്ഥാനക്കാരായ സ്വാൻസിക്ക് ഈ ഗോൾ വലിയ ആവേശമാണ് സമ്മാനിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ ഗോൾ നേടിയതിന്റെ ആഘോഷം വളരെ വൈകാരികമായാണ് താരങ്ങൾ ആഘോഷിച്ചത്.

എന്നാൽ ഇതിനിടെ ആൽഫി മേസന്റെ മുകളിലേക്ക് ചാടി കയറുന്നതിനിടെ ഫെഡറിക്കോ ഫെർണ്ണാഡസ് താരവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉയർന്നു ചാടിയ ഫെർണ്ണഡസിന്റെ മൂക്ക് മേസന്റെ തലയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താരത്തിന്റെ മൂക്കിന്റെ പാലം തകരുകയും ചെയ്തു.

അടിയന്തരമായി താരത്തിനെ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തു. മൽസരത്തിൽ സ്വാൻസി സിറ്റി ഏകപക്ഷീയമായ ഒര് ഗോളിന് കരുത്തരായ ലിവർപൂളിനെ തകർത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Swansea defender federico fernandez left bloodied after suffering suspected broken nose while celebrating goal against liverpool

Next Story
കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; മാർക്ക് സിഫ്നിയോസ് ക്ലബ് വിട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com