കുവൈത്ത് സിറ്റി: കുവൈറ്റിന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ രാജ്യത്തെ കായിക ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്ന് കണ്ടെത്തിയതോടെയാണ് കുവൈറ്റിനെ ഫിഫ വിലക്കിയത്. ഫിഫയ്ക്ക് പുറമെ അന്താരാഷ്ട്ര ഒളിന്പിക് സമിതിയും കുവൈത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുവൈത്തിന് രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ഫിഫ അനുമതി നൽകുന്നത്. രാജ്യാന്തര സംഘടനകളുടെ ഭേദഗതികൾ ഉൾപ്പെടുത്തി കുവൈറ്റ് കഴിഞ്ഞയാഴ്ച രാജ്യത്ത് പുതിയ നിയമം പാസാക്കിയതോടെയാണ് വിലക്ക് പിൻവലിച്ചത്. വിലക്ക് കാരണം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ കുവൈറ്റ് അത്‌ലറ്റുകൾക്കും ഫുട്ബോൾ ടീമിനും സാധിച്ചിരുന്നില്ല. കുവൈറ്റ് സന്ദർശനത്തിന് എത്തിയ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയാണ് വിലക്ക് നീക്കിയ പ്രഖ്യാപനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ