മൂന്ന് വർഷത്തെ ഇടവേള കഴിഞ്ഞ് ഗോദയിൽ തിരിച്ചിറങ്ങിയ സുശീൽ കുമാറിന് കോമൺവെൽത്ത് ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ്ണം. മെഡൽനേട്ടം രാജ്യത്തിന് സമർപ്പിച്ചാണ് സുശീൽ കുമാർ തന്റെ നേട്ടം ആഘോഷിച്ചത്.

ന്യൂസിലാന്റിന്റെ ആകാശ് കുല്ലൂരിനെയാണ് ഫൈനലിൽ സുശീൽ കുമാർ പരാജയപ്പെടുത്തിയത്. ഇന്ത്യൻ താരം പർവീൺ റാണ ഇതേ കാറ്റഗറിയിൽ വെങ്കലം നേടി.

ഈ വർഷം ഗുസ്തി മത്സര രംഗത്തേക്ക് തിരികെ വന്ന സുശീൽ കുമാർ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ്ണത്തോടെയാണ് തുടങ്ങിയത്. എന്നാൽ ഗുസ്തി താരങ്ങൾ ഫൈനലിലടക്കം ഇദ്ദേഹത്തിനെതിരെ മത്സരിക്കാതെ പിൻവാങ്ങിയതിനെ തുടർന്ന് സുശീൽ കുമാറിന്റെ നേട്ടത്തെ വിമർശിച്ചവരും ഉണ്ടായിരുന്നു. അന്നും ഫൈനലിൽ പർവീൺ റാണയായിരുന്നു സുശീലിന്റെ എതിരാളി.