ന്യൂഡൽഹി: ഓസ്ട്രേലിയയിൽ അടുത്ത വർഷം നടക്കുന്ന കോമ്മൺവെൽത്ത് ഗെയിംസിലേക്ക് ഗുസ്തി താരം സുശീൽ കുമാർ യോഗ്യത നേടി. 74 കിലോഗ്രാം വിഭാഗത്തിൽ രാജ്യത്തിന്റെ സ്വർണ്ണ പ്രതീക്ഷയാണ് മുൻ ഒളിംപിക് വെങ്കല മെഡൽ ജേതാവായ സുശീൽ കുമാർ.
2010 ൽ ന്യൂഡൽഹിയിലും 2014 ൽ ഗ്ലാസ്ഗോയിലും കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണമെഡൽ ജേതാവാണ് സുശീൽ കുമാർ. ഓസ്ട്രേലിയയിലും സ്വർണ്ണം കൊയ്ത് ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹമിപ്പോൾ.
നീണ്ട കാലം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സുശീൽ കുമാർ ദേശീയ സീനിയർ ചാംപ്യൻഷിപ്പിലാണ് മടങ്ങിയെത്തിയത്. ദക്ഷിണാഫ്രിക്കയിലെ കോമ്മൺവെൽത്തം ഗുസ്തി ചാംപ്യൻഷിപ്പ് വേദിയിൽ സ്വർണ്ണം നേടിയതോടെ സുശീൽ കുമാറിന്റെ കരുത്തിൽ വീണ്ടും ഗുസ്തി ലോകം വിശ്വാസമർപ്പിക്കുകയായിരുന്നു.