കോഴിക്കോട്: ഐ-ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ഗോകുലം എഫ്സിയെ മലയാളി താരം സുശാന്ത് മാത്യൂസ് നയിക്കും. ഇന്നലെ നടന്ന ഗോകുലം ടീം ലോഞ്ച് ചടങ്ങിലാണ് പുതിയ ക്യാപ്റ്റനേയും ടീമിനേയും പ്രഖ്യാപിച്ചത്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ സുശാന്തായിരുന്നു ഗോകുലം എഫ്സിയെ നയിച്ചത്.

മലപ്പുറം സ്വദേശിയായ ഇർഷാദാകും ഗോകുലം എഫ്സിയുടെ വൈസ് ക്യാപ്റ്റനാവുക. സർവീസസിന്റെ താരമായ ഇർഷാദിനെ ലോൺ അടിസ്ഥാനത്തിലാണ് ഗോകുലം ടീമിൽ എത്തിച്ചിരിക്കുന്നത്. വിദേശ താരങ്ങളടക്കം 26 അംഗ സ്ക്വാഡിനേയാണ് അവതരിപ്പിച്ചത്. നിരവധി മലയാളി യുവ താരങ്ങളും ടീമിൽ ഉണ്ട്.

അഫ്ഗാനിസ്താൻ ഇന്റർനാഷണൽ ടീമിന്റെ ക്യാപ്റ്റൻ ഫൈസൽ തുടങ്ങി പ്രമുഖ വിദേശ താരങ്ങളും ടീമിനൊപ്പം ഉണ്ട്. ഡിസംബർ 27ന് ഷില്ലോങ്ങ് ലജോങ്ങ് എഫിസിക്കെതിരെയാണ് ഗോകുലത്തിന്റെ ആദ്യ ഐ ലീഗ് മത്സരം. കോഴിക്കോടാണ് ഗോകുലം എഫ്സിയുടെ ഹോംഗ്രൗണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ