scorecardresearch

Suryakumar Yadav; 'ടോസും ബോളിങ് ചെയിഞ്ചും മാത്രമല്ല ക്യാപ്റ്റന്റെ ജോലി'; ഗില്ലിന്റെ മറവിൽ രക്ഷപെടുന്ന സൂര്യകുമാർ യാദവ്

Suryakumar Yadav Twenty20; 17 ഇന്നിങ്സിൽ നിന്ന് 14 എന്നതാണ് ബാറ്റിങ് ശരാശരി, സ്ട്രൈക്ക് റേറ്റും മോശമാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു അർധ ശതകം പോലും ഇല്ല

Suryakumar Yadav Twenty20; 17 ഇന്നിങ്സിൽ നിന്ന് 14 എന്നതാണ് ബാറ്റിങ് ശരാശരി, സ്ട്രൈക്ക് റേറ്റും മോശമാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു അർധ ശതകം പോലും ഇല്ല

author-image
Sports Desk
New Update
Suryakumar Yadav India Vs Pakistan Asia Cup

Photograph: (Source: Screengrab)

Suryakumar Yadav Twenty20; ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസ് കണ്ടെത്താൻ പ്രയാസപ്പെടുന്നതിന് ഇടയിൽ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. ടോസ് ഇടുന്നതും ബോളിങ് ചെയിഞ്ച് ചെയ്യുന്നതും മാത്രമല്ല ക്യാപ്റ്റന്റെ ജോലി എന്ന് ചൂണ്ടി രൂക്ഷമായ വാക്കുകളോടെയാണ് ആകാശ് ചോപ്ര സൂര്യകുമാർ യാദവിനെതിരെ തിരിഞ്ഞത്. ഓപ്പണർ സ്ഥാനത്ത് തിളങ്ങാനാവാതെ നിൽക്കുന്ന വൈസ് ക്യാപ്റ്റൻ ഗില്ലിന് നേരെ വിമർശനങ്ങളെല്ലാം കേന്ദ്രീകരിക്കുമ്പോൾ സൂര്യകുമാർ രക്ഷപെട്ട് പോകുന്നു എന്നാണ് ആരാധകരുടെ വാക്കുകൾ. 

Advertisment

"ടീമിന്റെ ക്യാപ്റ്റനാണ് സൂര്യ. ക്യാപ്റ്റന്റെ ജോലി ടോസും ബോളർമാരെ മാനേജ് ചെയ്യുന്നതും മാത്രമല്ല. ഗെയിം സ്ട്രാറ്റജി തയ്യാറാക്കിയാൽ മാത്രം പോര. ടോപ് 4ൽ ബാറ്റ് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രധാനപ്പെട്ട ജോലി റൺസ് സ്കോർ ചെയ്യുക എന്നതാണ്. ഇതിപ്പോൾ ഒരുപാട് മത്സരങ്ങളായിരിക്കുന്നു ഇങ്ങനെ," ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

Also Read: വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ

"17 ഇന്നിങ്സിൽ നിന്ന് 14 എന്നതാണ് ബാറ്റിങ് ശരാശരി, സ്ട്രൈക്ക് റേറ്റും മോശമാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു അർധ ശതകം പോലും ഇല്ല. 25ന് മുകളിൽ സ്കോർ ചെയ്തത് രണ്ട് വട്ടം മാത്രം ആണ്. മൂന്ന് അല്ലെങ്കിൽ നാല് എന്നീ ബാറ്റിങ് പൊസിഷനിൽ കളിച്ച് സ്ഥിരത കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ട്വന്റി20 ലോകകപ്പിലേക്ക് ആത്മവിശ്വാസത്തോടെ പോകാനാവില്ല. അതുകൊണ്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്." 

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

"സുര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഒരു സംശയവും ഇല്ല. ലോകകപ്പിൽ സുര്യ ഇന്ത്യയുടെ ക്യാപ്റ്റനാവില്ല എന്നുമല്ല പറയുന്നത്. എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുത്. പക്ഷേ, സൂര്യ റൺസ് സ്കോർ ചെയ്തേ മതിയാവു എന്നതാണ് സത്യം,"ആകാശ് ചോപ്ര പറഞ്ഞു. 

Also Read: Vaibhav Suryavanshi: '90കളിലെ ശാപം' എന്ന് സ്ലെഡ്ജ്; 95 പന്തിൽ 171 റൺസ് അടിച്ചെടുത്ത് ചരിത്രമെഴുതി വൈഭവ് സൂര്യവൻഷി

കട്ടക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ 12 റൺസാണ് സൂര്യ നേടിയത്. മുള്ളൻപൂരിലെ വ്യാഴാഴ്ചത്തെ ഇന്നിങ്സോടെ, ഈ വർഷം നടന്ന ടി20 മത്സരങ്ങളിൽ നിന്ന് ഒൻപത് തവണയാണ് സൂര്യകുമാർ യാദവ്  ഒറ്റയക്ക സ്‌കോറുകൾ മാത്രം നേടിയിരിക്കുന്നത്. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ 47 റൺസാണ് ഈ വർഷത്തെ അദ്ദേഹത്തിൻ്റെ ഏറ്റവും ഉയർന്ന സ്‌കോർ.

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Indian Cricket Team Indian Cricket Players India Vs South Africa Aakash Chopra suryakumar yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: