scorecardresearch

ടി-20യിൽ രണ്ടാം റാങ്കുകാരനായി സൂര്യകുമാർ യാദവ്

ടി-20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ 173 പോയിന്റുകളോടെ ആറാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ

ടി-20യിൽ രണ്ടാം റാങ്കുകാരനായി സൂര്യകുമാർ യാദവ്

ടി-20 ഫോർമാറ്റ് ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്ത് സൂര്യ കുമാർ യാദവ്. ഐസിസി പുറത്തിറക്കിയ പുരുഷ താരങ്ങളുടെ പുതിയ പട്ടികയിലാണ് സൂര്യകുമാർ രണ്ടാം സ്ഥാനം നിലനിർത്തിയത്. 838 പോയിന്റുകളോടെയാണ് സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ന്യൂസീലൻഡിനെതിരെയുള്ള സീരിസിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ച വച്ച പാക്കിസ്ഥാന്റെ മുൻ നിര ബാറ്ററായ മുഹമ്മദ് റിസ്‌വാൻ (861 പോയ്ന്റ്സ്) ഒന്നാം സ്ഥാനം നിലനിർത്തി.

ഇന്ത്യൻ താരങ്ങളായ കെ എൽ രാഹുലും (13) വിരാട് കോഹ്‌ലിയും (15) ക്യാപ്റ്റൻ രോഹിത് ശർമയും (16) പട്ടികയിൽ മാറ്റങ്ങളില്ലാതെ തുടരുന്നു. ദക്ഷിണാഫ്രിക്കൻ താരമായ ഐഡൻ മാർക്രമിനെയും ന്യൂസീലൻഡ് താരമായ ഡെവോൺ കോൺവെയിനെയും പിന്തള്ളി പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. ബംഗ്ലാദേശിനെതിരെയും പാക്കിസ്താനെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസീലൻഡിന്റെ വലംകൈയ്യൻ താരം ഗ്ലെൻ ഫിലിപ്സ് 13 റാങ്കുകൾ കടന്ന് പത്താം സ്ഥാന൦ കരസ്ഥമാക്കി. ടി-20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ 173 പോയിന്റുകളോടെ ആറാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ.

ടി-20 യിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായാകും ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ ടി-20 ലോകകപ്പിനിറങ്ങുക. ന്യൂസീലൻഡിനും പാക്കിസ്ഥാനുമെതിരെയുള്ള പരമ്പരയിൽ തുടരെയുള്ള രണ്ട് അർധ സെഞ്ചുറികളാണ് ഷാക്കിബിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയെയാണ് ഷാക്കിബ് മറികടന്നത്.

എന്നാൽ ബോളർമാരുടെ പട്ടികയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. അഫ്ഗാൻ താരമായ മുജീബ് ഉർ റഹ്മാൻ രണ്ട് റാങ്കുകൾ കടന്ന് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരമായ കേശവ് മഹാരാജ് എട്ടാം സ്ഥാനം ഉറപ്പിച്ചു. ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് 705 പോയിന്റുകളോടെ ടി-20 യിലെ ഒന്നാം നമ്പർ ബോളറായി തുടർന്നു. അഫ്ഗാൻ സ്പിന്നർ റാഷീദ് ഖാൻ (696), ശ്രീലങ്കൻ ലെഗ് സ്പിന്നർ വാനിണ്ടു ഹാസരങ്കെ (692), ദക്ഷിണാഫ്രിക്കൻ താരം തബ്രീസ് ഷംസി (688) എന്നിവരാണ് ശേഷം റാങ്കിങ്ങിൽ മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യൻ താരങ്ങളായ ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 12, 22 23 സ്ഥാനങ്ങളിലാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Suryakumar yadav retains no 2 spot in batters list ahead of t20wc