scorecardresearch

'സച്ചിന്റെ ആ നേട്ടത്തിനായാണ് കോഹ്ലി കാത്തിരിക്കേണ്ടത്'; സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു

ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി തന്റെ 45-ാം ഏകദിന സെഞ്ചുറിയാണ് നേടിയത്

ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി തന്റെ 45-ാം ഏകദിന സെഞ്ചുറിയാണ് നേടിയത്

author-image
Sports Desk
New Update
മാരുതി സുസുക്കി ഫ്രോങ്‌ക്‌സ്; വിലയറിയാം

Photo: Facebook/ Virat Kohli

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ വിരാട് കോഹ്ലി ഏകദിനത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്തിയത് ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ലങ്കയ് ക്കെതിരായ ആദ്യ ഏകദിനത്തില്‍ സച്ചിന്റെ ഹോം മത്സരങ്ങളിലെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലി എത്തിയത്. 164 മത്സരങ്ങളില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നാട്ടില്‍ 20 സെഞ്ചുറി നേടിയപ്പോള്‍ 101 മത്സരത്തില്‍ നിന്ന് ഈ നേട്ടം കോഹ്ലി സ്വന്തമാക്കി. ഏകദിനത്തിലെ 45 മത്തെയും അന്താരാഷ്ട്ര കരിയറിലെ 73 മത്തെയും സെഞ്ചുറി നേട്ടത്തിലാണ് കോഹ്ലി എത്തിയത്

Advertisment

എന്നാല്‍ സച്ചിന്റെ ടെസ്റ്റ് സെഞ്ചുറികളാണ് കോഹ്ലിക്ക് കയറാനുള്ള അടുത്ത റണ്‍ മലയെന്ന് പറയുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. കോഹ്ലി ഏകദിന ഫോര്‍മാറ്റില്‍ എക്കാലത്തെയും മികച്ച താരമാണ്, എന്നാല്‍ മികച്ച ടെസ്റ്റ് താരമല്ല എന്നും പറയുന്നില്ല. 51 ടെസ്റ്റ് സെഞ്ചുറികളാണ് സച്ചിന്റെ നേട്ടം. അതാണ് താരത്തെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്ഥ നേട്ടം. കോഹ്ലി ആ ആഗ്രഹം നിറവേറ്റുകയും അവിടെ എത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് ലൈവ് ഷോയില്‍ പറഞ്ഞു.

ഓരോ അന്താരാഷ്ട്ര സെഞ്ചുറിയിലും, വിരാട് കോഹ്ലി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ണ്ടുല്‍ക്കറുടെ 100 ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡിലക്ക് കുതിക്കുകയാണ്. ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി തന്റെ 45-ാം ഏകദിന സെഞ്ചുറിയാണ് നേടിയത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സച്ചിനെക്കാള്‍ അഞ്ച് സെഞ്ചുറികള്‍ക്ക് മാത്രമാണ് താരം പിന്നിലുള്ളത്.

2008 നും 2013 നും ഇടയില്‍, കോഹ്ലിയും സച്ചിനും ഒരുമിച്ച് കളിച്ചു. എന്നിരുന്നാലും, സച്ചിന്റെ വിരമിക്കലിനുശേഷമാണ് കോഹ്ലി ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായത്. കൂടാതെ, എവേ ഏകദിനത്തിലും വിദേശത്തും രാജ്യത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററെന്ന സച്ചിന്റെ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്ലിക്ക് അവസരമുണ്ട്.

Advertisment

കോഹ്ലിയുടെ അന്താരാഷ്ട്ര കരിയര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശേഷിക്കുമ്പോള്‍, ബാറ്റര്‍ തന്റെ സച്ചിന്റെ റെക്കോര്‍ഡിന് തുല്യമാകുകയോ മറികടക്കുകയോ ചെയ്യാം, 2023 ലോകകപ്പ് വര്‍ഷമാകുമ്പോള്‍ ഇന്ത്യയ്ക്കായി താരത്തിന് നിരവധി ഏകദിനങ്ങള്‍ കളിക്കാനാകും, കിംഗ് കോഹ്ലി കണ്ണഞ്ചിപ്പിക്കുന്ന റെക്കോര്‍ഡുകള്‍ നേടുമെന്നുമാണ് പ്രതീക്ഷ.

.

Virat Kohli Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: