ഇന്ത്യൻ സൂപ്പർ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചെന്നൈ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് ക്ലബ്ബ് മാനേജ്‌മെന്റ് നൽകിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ നിലനിൽപ്പുണ്ടായിരുന്നെങ്കിലും ബന്ധുക്കൾക്ക് നേരെ കവർച്ച സംഘം നടത്തിയ അക്രമണമാണ് താരം നാട്ടിലേക്ക് തിരിക്കാനുള്ള കാരണമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ കവർച്ച സംഘം ആക്രമണം നടത്തിയെന്നും റെയ്നയുടെ അമ്മാവൻ കൊല്ലപ്പെട്ടുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: IPL 2020: സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി; ടൂര്‍ണമെന്റ് നഷ്ടമാകും

തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെ കവാർച്ച സംഘം ആക്രമണം നടത്തുകയായിരുന്നു. ഓഗസ്റ്റ് 19-ന് അർധരാത്രി യായിരുന്നു സംഭവം. അക്രമണത്തിൽ പിതൃസഹോദരി ആശാ ദേവിയുൾപ്പടെ കുടുംബാംഗങ്ങൾക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ഇതേതുടർന്ന് ചികിത്സയിലായിരുന്ന റെയ്നയുടെ അമ്മവാൻ അശോക് കുമാറാണ് ഇന്ന് മരിച്ചത്.

Also Read: IPL 2020: താക്കീത് ചെയ്യണം; ചെന്നൈ സൂപ്പർ കിങ്സിനെതിരെ മറ്റ് ടീമുകൾ രംഗത്ത്

സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഐപിഎല്‍ സീസണില്‍ പൂര്‍ണമായും അദ്ദേഹത്തെ ലഭിക്കുകയില്ലെന്നും സി എസ് കെ സിഇഒ കെ സ് വിശ്വനാഥന്‍ പറഞ്ഞു. സുരേഷ് റെയ്‌നയ്ക്കും കുടുംബത്തിനും ഈ കാലയളവില്‍ ടീം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം ആറ് ദിവസത്തെ പരിശീലനം നടത്തിയശേഷമാണ് റെയ്‌ന ടീമിനൊപ്പം ദുബായിലെത്തിയത്. ഐപിഎല്‍ 2020 സീസണ്‍ പൂര്‍ണമായും അദ്ദേഹത്തിന് നഷ്ടമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook