/indian-express-malayalam/media/media_files/uploads/2019/08/suresh-raina.jpg)
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് 2019-20 ആഭ്യന്തര സീസണിലെ മത്സരങ്ങളിൽ ഭൂരിഭാഗവും കളിക്കാൻ കഴിഞ്ഞേക്കില്ല. കാൽമുട്ടിനുളള ശസ്ത്രക്രിയയ്ക്ക് വിധേയനായ റെയ്നയ്ക്ക് നാലു മുതൽ ആറാഴ്ച വരെ വിശ്രമം വേണ്ടിവരുന്നതിനാലാണിത്. വെളളിയാഴ്ച ആംസ്റ്റർഡാമിലായിരുന്നു റെയ്നയുടെ ശസ്ത്രക്രിയ നടന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സുരേഷ് റെയ്നയ്ക്ക് കാൽമുട്ട് വേദനയുണ്ടായിരുന്നു. ഇത് അസഹനീയമായതോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും നാലു മുതൽ ആറു ആഴ്ചവരെ റെയ്നയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും ട്വീറ്റിലുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമുളള റെയ്നയുടെ ചിത്രവും ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Mr Suresh Raina underwent a knee surgery where he had been facing discomfort for the last few months. The surgery has been successful and it will require him 4-6 week of rehab for recovery.
We wish him a speedy recovery pic.twitter.com/osOHnFLqpB— BCCI (@BCCI) August 9, 2019
2019 ലെ ഐപിഎൽ സീസണിനുശേഷം റെയ്ന അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്ന റെയ്ന 17 മാച്ചുകളിൽനിന്നായി 383 റൺസാണ് നേടിയത്. ടൂർണമെന്റിൽ മൂന്നു അർധ സെഞ്ചുറികളും റെയ്ന സ്വന്തം പേരിലാക്കി.
2018 ജൂലൈയിൽ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനമായിരുന്നു അവസാനം കളിച്ച രാജ്യാന്തര മത്സരം. 32 കാരനായ റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റും 226 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 768 റൺസും ഏകദിനത്തിൽ 5,615 റൺസും നേടിയിട്ടുണ്ട്. 78 ടി 20 മത്സരങ്ങളിൽനിന്നായി 1,605 റൺസും റെയ്ന നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us