scorecardresearch

കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നും; ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന നാട്ടിലേക്ക് നടങ്ങിയെതെന്നായിരുന്നു മാനേദജ്മെന്റ് നൽകിയ വിശദീകരണം

കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നും; ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

ന്യൂഡൽഹി: ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന സ്ഥിരീകരണത്തിന് ശേഷം അപ്രതീക്ഷിതമായാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് ഇരട്ടി പ്രഹരമേൽപ്പിച്ചുകൊണ്ട് സൂപ്പർ താരം സുരേഷ് റെയ്നയും നാട്ടിലേക്ക് മടങ്ങിയെന്ന വാർത്തയെത്തുന്നത്. ചെന്നൈ മധ്യനിരയിൽ നിർണായക സ്ഥാനമുള്ള റെയ്ന എന്ന അവരുടെ ചിന്നത്തലയ്ക്ക് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന മാനേജ്മെന്റിന്റെ പ്രഖ്യാപനം ആരാധകരെയാകെ നിരാശരാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന നാട്ടിലേക്ക് നടങ്ങിയെതെന്നായിരുന്നു മാനേദജ്മെന്റ് നൽകിയ വിശദീകരണം.

എന്തുകൊണ്ടാണ് ഐപിഎല്ലിൽ നിന്ന് റെയ്ന തന്നെ ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് റെയ്നയുടെ തീരുമാനം. ചെന്നൈ സൂപ്പർ കിങ്സിലെ ഇന്ത്യൻ താരം അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നുമെന്ന് റെയ്ന വ്യക്തമാക്കി.

Also Read: റെയ്‌ന മടങ്ങാൻ കാരണം പ്രിയപ്പെട്ടവർക്ക് നേരെയുണ്ടായ കവർച്ച സംഘത്തിന്റെ ആക്രമണം; അമ്മവൻ കൊല്ലപ്പെട്ടു

കുടുംബത്തോടൊപ്പമാണ് റെയ്ന ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തിയത്. ഭാര്യ പ്രിയങ്ക സി റെയ്നയ്ക്കൊപ്പം നാല് വയസുകാരി മകൾ ഗ്രാസിയായും അഞ്ച് മാസം പ്രായമുള്ള കൈകുഞ്ഞ് റിയോയുമുണ്ടായിരുന്നു. ദീപക് ചാഹറുൾപ്പടെയുള്ള ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരം ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം താരത്തിന്റെ മടക്കവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ നിലനിൽപ്പുണ്ടായിരുന്നെങ്കിലും ബന്ധുക്കൾക്ക് നേരെ കവർച്ച സംഘം നടത്തിയ അക്രമണമാണ് താരം നാട്ടിലേക്ക് തിരിക്കാനുള്ള കാരണമെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ. പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ കവർച്ച സംഘം ആക്രമണം നടത്തിയെന്നും റെയ്നയുടെ അമ്മാവൻ കൊല്ലപ്പെട്ടുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: IPL 2020: താക്കീത് ചെയ്യണം; ചെന്നൈ സൂപ്പർ കിങ്സിനെതിരെ മറ്റ് ടീമുകൾ രംഗത്ത്

തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെ കവാർച്ച സംഘം ആക്രമണം നടത്തുകയായിരുന്നു. ഓഗസ്റ്റ് 19-ന് അർധരാത്രി യായിരുന്നു സംഭവം. അക്രമണത്തിൽ പിതൃസഹോദരി ആശാ ദേവിയുൾപ്പടെ കുടുംബാംഗങ്ങൾക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ഇതേതുടർന്ന് ചികിത്സയിലായിരുന്ന റെയ്നയുടെ അമ്മവാൻ അശോക് കുമാറാണ് ഇന്നലെ മരിച്ചത്.

Also Read: ബാഴ്‌സയുടെ പരിശീലന ക്യാംപിലേക്കും മെസി എത്തില്ല; പരസ്യയുദ്ധത്തിലേക്ക്

സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഐപിഎല്‍ സീസണില്‍ പൂര്‍ണമായും അദ്ദേഹത്തെ ലഭിക്കുകയില്ലെന്നും സി എസ് കെ സിഇഒ കെ സ് വിശ്വനാഥന്‍ പറഞ്ഞു. സുരേഷ് റെയ്‌നയ്ക്കും കുടുംബത്തിനും ഈ കാലയളവില്‍ ടീം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം ആറ് ദിവസത്തെ പരിശീലനം നടത്തിയശേഷമാണ് റെയ്‌ന ടീമിനൊപ്പം ദുബായിലെത്തിയത്. ഐപിഎല്‍ 2020 സീസണ്‍ പൂര്‍ണമായും അദ്ദേഹത്തിന് നഷ്ടമാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Suresh raina reveals why he decided to pull out of ipl 2020