ബെംഗലുരു: യൊ യൊ ടെസ്റ്റിൽ പരാജയപ്പെട്ട അമ്പാട്ടി റായിഡുവിനെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കി ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അമ്പാട്ടി റായിഡുവിന് പകരം രണ്ട് വർഷത്തിലേറെയായി ഇന്ത്യൻ ഏകദിന ടീമിന് പുറത്തിരിക്കുന്ന സുരേഷ് റെയ്‌നയാണ് ടീമിൽ ഇടംപിടിച്ചത്.

ഇംഗ്ലണ്ടിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂലൈ 12 ന് ട്രന്റ് ബ്രിഡ്‌ജിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള ആദ്യ മത്സരം. പിന്നീട് ജൂലൈ 14, 17 തീയ്യതികളിൽ ലോർഡ്‌സിലും ലീർഡിസിലും രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരങ്ങൾ നടക്കുന്നു.

അമ്പാട്ടി റായിഡുവിന് പകരം ടീമിൽ ഇടംപിടിച്ച സുരേഷ് റെയ്‌ന ഒടുവിൽ ഏകദിന മത്സരം കളിച്ചത് 2015 ലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തിൽ വെറും 12 റൺസായിരുന്നു റെയ്നയുടെ സമ്പാദ്യം. സിംബാബ്‌വെയ്ക്ക് എതിരെയാണ് റായിഡു അവസാന മത്സരം കളിച്ചത്.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനമാണ് റായിഡുവിന് വീണ്ടും ദേശീയ ടീമിലേക്ക് വാതിൽ തുറന്നത്. പക്ഷെ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ പ്രതീക്ഷകൾ മങ്ങി.

ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യൻ സംഘം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, സുരേഷ് റെയ്‌ന, എംഎസ് ധോണി, ദിനേഷ് കാർത്തിക്, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ, ജസ്‌പ്രീത് ബുമ്ര, ഹർദ്ദിക് പാണ്ഡ്യ, സിദ്ധാർത്ഥ് കൗൾ, ഷർദ്ദുൽ താക്കൂർ, ഭുവനേശ്വർ കുമാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ