ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരിലൊരാളാണ് സുരേഷ് റെയ്ന. നിലവിൽ ഇന്ത്യൻ ടീമിന്റെ ഭാഗമല്ലെങ്കിലും നീലകുപ്പായത്തിൽ നിരവധി തകർപ്പൻ ക്യാച്ചുകളും അതിവേഘ റൺഔട്ടുകളും റെയ്നയുടേതായുണ്ട്. പലപ്പോഴും മത്സരത്തിന്റെ ഗതി തന്നെ മാറ്റിവിട്ട പ്രകടനങ്ങൾ. ഇപ്പോൾ ടീമിലെ മികച്ച ഫീൽഡർ ആരെന്ന് ചോദിച്ചാൽ തെല്ലും സംശയമില്ലാതെ റെയ്ന പറയും അത് അജിങ്ക്യ രഹാനെയാണെന്ന്.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും മറികടന്നാണ് റെയ്ന രഹാനെയെ മികച്ച ഫീൽഡറായി തിരഞ്ഞെടുത്തത്. അതിന് താരത്തിന് വ്യക്തമായ കാരണവുമുണ്ട് പറയാൻ. രഹാനെയുടെ ക്യാച്ചിങ് സ്കിൽ തന്നെയാണ് ഇതിൽ പ്രധാനം.

Also Read: മികച്ച ഫീൽഡർമാരെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്; നാലംഗ പട്ടികയിൽ ഒരു ഇന്ത്യൻ താരവും

“മികച്ച ക്യാച്ചിങ് സ്കില്ലുള്ള ഒരാളാണ് അജിങ്ക്യ രഹാനെ. ഫീൽഡ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പൊസിഷൻ എനിക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന് വേറിട്ടൊരു പവർ ഉണ്ട്. ചലിക്കുന്നതോടൊപ്പം തന്നെ ശരീരം വളയ്ക്കാനും അദ്ദേഹത്തിന് സാധിക്കും. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് തികച്ചും വ്യത്യസ്തമാണ്.” റെയ്ന പറഞ്ഞു.

Also Read: നിലവിലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്ഗ്; വിരാട് കോഹ്‌ലി പുറത്ത്, കാരണമിതാണ്

പലപ്പോഴും ഫീൽഡിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാൾ തന്നെയാണ് രഹാനെയെന്ന കാര്യത്തിൽ ക്രിക്കറ്റ് ആരാധകർക്കും സംശയമുണ്ടാകില്ല. ശ്രീലങ്കയ്ക്കെതിരായ ഒരു മത്സരത്തിൽ എട്ട് ക്യാച്ചുകളാണ് രഹാനെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ അല്ലാത്തൊരാൾ ഒരു മത്സരത്തിൽ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന റെക്കോർഡും രഹാനെയുടെ പേരിലാണ്.

Also Read: വിരാട് കോഹ്‌ലിയോ രവീന്ദ്ര ജഡേജയോ; മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ഇന്ത്യൻ നായകൻ

“രാഹനെ മികച്ച സ്ലിപ് ഫീൽഡറാണ്. ബാറ്റ്സ്മാന്റെ ചലനം നിരീക്ഷിക്കുകയും പന്തിന്റെ വരവ് മുൻകൂട്ടി കാണുകയും ചെയ്യും. ബാറ്റ്സ്മാനിൽ നിന്നും വളരെ അടുത്താണ് സ്ലിപ് എന്നതും എടുത്ത് പറയണം. അദ്ദേഹം അങ്ങനെ ചെയ്യുന്നത് പലപ്പോഴും മത്സരം എളുപ്പമാക്കാറുണ്ട്,” റെയ്ന കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook