ഐപിഎൽ 2022 മെഗാ ലേലത്തിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ യുവാക്കൾക്ക് വേണ്ടി പണം വാരിയെറിഞ്ഞപ്പോഴും, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്ന വിറ്റുപോകാതെ പോയി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ പ്രധാന റൗണ്ട് ലേലത്തിൽ ഫ്രാഞ്ചൈസികൾ ആദ്യം അവഗണിച്ചിരുന്നു. ഞായറാഴ്ച നടന്ന ലേലത്തിന്റെ അവസാന റൗണ്ടിലും അദ്ദേഹത്തെ ആരും സ്വന്തമാക്കിയില്ല.
ഐപിഎൽ ലേലത്തിൽ റെയ്ന ആദ്യമായി വിറ്റുപോകാതെ പോയി. 2008 ൽ മത്സരം ആരംഭിച്ചതിന് ശേഷം അദ്ദേഹത്തിന് നഷ്ടമാകുന്ന രണ്ടാമത്തെ ഐപിഎൽ സീസണാണിത്.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് (5,528 റൺസ്) നേടിയ നാലാമത്തെ താരമാണ് റെയ്ന, അദ്ദേഹത്തിന് മുന്നിൽ വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ എന്നിവർ മാത്രമേ ഉള്ളൂ.
പ്രായം പ്രശ്നമാവുന്നതിനാൽ, ഈ വർഷത്തെ ഐപിഎൽ നഷ്ടമാകുന്നത് റെയ്നയുടെ തിരിച്ചുവരവിനെ പ്രയാസത്തിലാക്കും.
വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയതിനാൽ അദ്ദേഹത്തിന് ഐപിഎൽ 2020 സീസണും നഷ്ടമായിരുന്നു. സ്ക്വാഡിനൊപ്പം റെയ്ന ദുബായിലേക്ക് പോയിരുന്നു, എന്നാൽ സിഎസ്കെ സംഘത്തിലെ നിരവധി അംഗങ്ങൾക്ക് കോവിഡ് -19 പോസിറ്റീവ് ഫലം ലഭിച്ച് ഒരു ദിവസത്തിന് ശേഷം റെയ്ന് തിരിച്ച് പോയിരുന്നു.
2021-ൽ അദ്ദേഹം മടങ്ങിയെങ്കിലും 17.77 ശരാശരിയിൽ 160 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നാൽ സിഎസ്കെയ്ക്കൊപ്പം മികച്ച ഐപിഎൽ കരിയറുള്ള റെയ്ന 32.51 ശരാശരിയിലും 136.76 സ്ട്രൈക്ക് റേറ്റിലും 5,528 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 39 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
2018 ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന ഒരു പരമ്പരയിൽ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ച റെയ്ന 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എംഎസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
ഇന്ത്യക്കായി 226 ഏകദിനങ്ങളിൽ നിന്ന് 5,615 റൺസും 78 ടി20യിൽ നിന്ന് 1605 റൺസും റെയ്ന നേടിയിട്ടുണ്ട്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 12-ാമത്തെ ഇന്ത്യൻ അരങ്ങേറ്റക്കാരനായിരുന്നു അദ്ദേഹം.
ധോണിയുടെ കീഴിൽ 2011 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.