ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്രസിങ് ധോണിക്ക് പിറകേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ സഹതാരം സുരേഷ് റെയ്നയും. ധോണിയെപ്പോലെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്.
ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തി മിനിറ്റുകൾ കഴിഞ്ഞപ്പോൾ റെയ്‌നയുടെ പ്രതികരണമെത്തി. ധോണിയെ പോലെ ഇൻസ്റ്റഗ്രാമിലൂടെയാണ് റെയ്‌നയും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഏറ്റവും അഭിമാനത്തോടെ ധോണിക്കൊപ്പമുള്ള യാത്രയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് റെയ്‌ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളാണ് ഇരുവരും. ധോണിയടക്കമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് റെയ്‌നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
Read More: MS Dhoni Annnounced Retirement-സ്വാതന്ത്ര്യദിനം, സമയം രാത്രി 7.29; ധോണി വിരമിച്ചു
“ധോണി, നിങ്ങളുടെ കൂടെ കളിക്കുന്നത് മനോഹരമായിരുന്നു, മറ്റൊന്നുമല്ല. ഈ യാത്രയിൽ നിങ്ങളോടൊപ്പം ചേരുകയെന്ന മാർഗം ഞാൻ തിരഞ്ഞെടുക്കുന്നു, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ. നന്ദി ഇന്ത്യ . ജയ് ഹിന്ദ്, ” അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.
ക്രിക്കറ്റിലും പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ധോണിയും റെയ്‌നയും.
1986 നവംബർ 27 നാണ് റെയ്‌നയുടെ ജനനം. 2005 മുതലാണ് റെയ്‌ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. ഫോമില്ലായ്‌മയും പരുക്കും വില്ലനായപ്പോൾ പലവട്ടം ടീമിനു പുറത്തിരിക്കേണ്ടിവന്നു. എന്നാൽ, പലപ്പോഴും ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയുടെ രക്ഷകനായ ചരിത്രവും റെയ്‌നയ്‌ക്കുണ്ട്.
ഇന്ത്യയ്‌ക്കുവേണ്ടി 226 ഏകദിന മത്സരങ്ങൾ കളിച്ച താരമാണ് റെയ്‌ന. ഇടംകയ്യൻ ബാറ്റ്‌സ്‌മാനായ റെയ്‌ന ഇന്ത്യയ്‌ക്കുവേണ്ടി ഏകദനിത്തിൽ 35.31 ശരാശരിയോടെ 5,616 റൺസ് നേടിയിട്ടുണ്ട്.
Read More: ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകം
ഏകദിനത്തിൽ അഞ്ച് സെഞ്ചുറിയും 36 അർധ സെഞ്ചുറിയും റെയ്‌നയുടെ പേരിലുണ്ട്. പുറത്താകാതെ നേടിയ 116 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ. ഏകദിനത്തിൽ 36 വിക്കറ്റുകളും റെയ്‌ന നേടിയിട്ടുണ്ട്.
Read More: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ
19 ടെസ്റ്റ് മത്സരങ്ങളിൽ നിന്നു 26.18 ശരാശരിയോടെ 768 റൺസ് നേടിയ റെയ്‌ന ടി 20 ക്രിക്കറ്റിൽ 78 മത്സരങ്ങളിൽ നിന്നായി 29.18 ശരാശരിയിൽ 1,605 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിലും ടി20 യിലും ഓരോ സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്.
Read More: After MS Dhoni, Suresh Raina announces retirement from international cricket