ഭുപനേശ്വര്‍: ഫെഡറേഷന്‍ കപ്പിന് പകരമായ് ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ്‌ മത്സരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഐ ലീഗില്‍ നിന്നും ഐഎസ്എല്ലില്‍ നിന്നുമുള്ള പതിനാറ് ടീമുകളാണ് ആദ്യ സൂപ്പര്‍കപ്പില്‍ മാറ്റുരയ്ക്കുക.

മാര്‍ച്ച് 15ന് ആരംഭിക്കുന്ന സൂപ്പര്‍ കപ്പ്‌ നോക്ക് ഔട്ട്‌ രീതിയിലാണ് മുന്നോട്ടുപോവുക. ഏപ്രില്‍ 25നാകും ഫൈനല്‍ മത്സരം. രണ്ട് ലീഗില്‍ നിന്നും പോയന്റ് പട്ടികയില്‍ മുന്നിലുള്ള ആറു ക്ലബ്ബുകള്‍ക്ക് മാര്‍ച്ച് 31 മുതല്‍ തുടങ്ങുന്ന റൗണ്ട് ഓഫ് 16ല്‍ മത്സരിക്കാന്‍ നേരിട്ടവസരം ലഭിക്കും. യോഗ്യതാ റൗണ്ടില്‍ വിജയിക്കുന്ന മറ്റ് നാല് ടീമുകളും റൗണ്ട് ഓഫ് 16ല്‍ ഉണ്ടാകും.

Read More : സൂപ്പര്‍ കപ്പ്‌ അസംബന്ധമെന്ന് സ്റ്റീവ് കോപ്പല്‍

ഐ ലീഗ് റണ്ണര്‍ അപ്പായ നെറോക എഫ്സിയുമായാകും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഗോകുലം എഫ്സിക്ക് യോഗ്യതാ റൗണ്ട് കടക്കേണ്ടതായുണ്ട്.

മാര്‍ച്ച് 31 ചെന്നൈയിന്‍ എഫ്സി X ഐസ്വാള്‍ എഫ്സി

ഏപ്രില്‍ 1 ബെംഗളൂരു എഫ്സി X യോഗ്യത നേടുന്ന രണ്ടാം ടീം

ഏപ്രില്‍ 1 മോഹന്‍ ബഗാന്‍ X യോഗ്യത നേടുന്ന ഒന്നാം ടീം

ഏപ്രില്‍ 2 ജംഷഡ്പൂര്‍ എഫ്സി X മിനര്‍വ പഞ്ചാബ്

ഏപ്രില്‍ 3 എഫ്സി ഗോവ X യോഗ്യത നേടുന്ന നാലാം ടീം

ഏപ്രില്‍ 4 എഫ്സി പൂനെ സിറ്റി X ഷില്ലോങ് ലജോങ്

ഏപ്രില്‍ 5 ഈസ്റ്റ് ബംഗാള്‍ X യോഗ്യത നേടുന്ന മൂന്നാം ടീം

ഏപ്രില്‍ 6 കേരളാ ബ്ലാസ്റ്റേഴ്സ് X നെറോക എഫ്സി

ഭുപനേശ്വറിലെ കാളിംഗ സ്റ്റേഡിയത്തിലാകും മത്സരംങ്ങള്‍ നടക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ