കൊൽക്കത്ത: ഐപിഎലില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കി സുനില്‍ നരൈന്‍. ഇന്ന് ഡല്‍ഹിയ്ക്കെതിരെ നടന്ന മത്സരത്തില്‍ ക്രിസ് മോറിസിനെ പുറത്താക്കിയാണ് ഈ ചരിത്രം നേട്ടം വിന്‍ഡീസ് താരം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ സ്പിന്നര്‍ എന്ന ബഹുമതിയാണ് നരൈന്‍ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയിലെ സെഞ്ചുറി നേട്ടം നരെയ്ന്‍ ഗംഭീരമാക്കി.മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയാണ് നരെയ്ന്‍ മല്‍സരം അവസാനിപ്പിച്ചത്.

2012 മുതല്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമാണ് വെസ്റ്റ് ഇന്‍ഡീസുകാരനായ നരെയ്ന്‍. മലിംഗയ്ക്കും ഹര്‍ഭജന്‍ സിംഗിനും ശേഷം ഐപിഎല്ലില്‍ ഒരുടീമിനായി 100 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ താരമാണ് നരെയ്ന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ