Latest News

വീണ്ടും കൊടുങ്കാറ്റായി നരേന്‍; കൊല്‍ക്കത്തയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍

ഒമ്പത് ഫോറും നാല് സിക്‌സുമായി കളം നിറഞ്ഞാടിയാണ് നരേന്‍ പുറത്തായത്. ആന്‍ഡ്രു ടൈയുടെ പന്തില്‍ ലോകേഷ് രാഹുലിന്റെ ക്യാച്ചിലാണ് നരേന്‍ പുറത്താകുന്നത്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആഞ്ഞടിച്ച് നരേന്‍ കൊടുങ്കാറ്റ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 36 പന്തില്‍ നിന്നും 75 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.

ഒമ്പത് ഫോറും നാല് സിക്‌സുമായി കളം നിറഞ്ഞാടിയാണ് നരേന്‍ പുറത്തായത്. ആന്‍ഡ്രു ടൈയുടെ പന്തില്‍ ലോകേഷ് രാഹുലിന്റെ ക്യാച്ചിലാണ് നരേന്‍ പുറത്താകുന്നത്. എന്നാല്‍ അപ്പോഴേക്കും കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. അര്‍ധസെഞ്ചുറിയുമായി നായകന്‍ ദിനേശ് കാര്‍ത്തിക്കും കത്തിക്കയറി. 50 റണ്‍സെടുത്താണ് നായകന്‍ പുറത്തായത്.

ഓപ്പണര്‍ ക്രിസ് ലിന്‍ 27 റണ്‍സും 14 പന്തില്‍ നിന്നും 31 റണ്‍സുമായി ആന്ദ്രേ റസലും കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ വേഗത കൂട്ടി. നിശ്ചിത ഓവറില്‍ 245 റണ്‍സാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം. വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങുന്ന ഇരുടീമുകള്‍ക്കും ജയത്തില്‍ കുറഞ്ഞൊന്നും ഇന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

അതേസമയം, കിങ്‌സ് ഇലവനായി ആന്‍ഡ്രു ടൈ നാല് വിക്കറ്റ് വീഴ്ത്തി. അവസാന പന്തുകളില്‍ യുവതാരം ഷുബ്മാന്‍ ഗില്ലും കൊല്‍ക്കത്തയ്ക്കായി നിറഞ്ഞാടിയതോടെയാണ് കൊല്‍ക്കത്തന്‍ സ്‌കോര്‍ 245 ല്‍ എത്തിയത്.

നേരത്തെ ടോസ് നേടിയ പഞ്ചാബ് നായകന്‍ അശ്വിന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ അശ്വിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നരേനും കാര്‍ത്തിക്കും റസലുമെല്ലാം തകര്‍ത്താടുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil narens heroism takes kolkata to huge score

Next Story
‘ടെന്‍ഷന്‍ അടിച്ചണ്ടാട്ടോ’; സാക്ഷിയെ ആശ്വസിപ്പിക്കാന്‍ സിവയുടെ ഉമ്മ
The moderation of comments is automated and not cleared manually by malayalam.indianexpress.com