സുനില്‍ ജോഷി പുതിയ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

കമ്മിറ്റിയംഗമായി മുന്‍ പേസ് ബൗളറായ ഹര്‍വീന്ദര്‍ സിംഗിനേയും നിര്‍ദ്ദേശിച്ചു

Sunil Joshi, സുനില്‍ ജോഷി, Harvinder Singh, ഹര്‍വീന്ദര്‍ സിംഗ്, BCCI chairman of selectors, ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, BCCI new selectors, ബിസിസിഐ സെലക്ടര്‍മാര്‍, Madan Lal, മദന്‍ലാല്‍,  R P Singh, ആര്‍ പി സിംഗ്, iemalayalam,  ഐഇമലയാളം

ന്യൂഡല്‍ഹി: ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) മുന്‍ സ്പിന്നറായ സുനില്‍ ജോഷിയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിര്‍ദ്ദേശിച്ചു.

മദന്‍ ലാല്‍, രുദ്ര പ്രതാപ് സിംഗ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ സിഎസി ബിസിസിഐ ആസ്ഥാനമായ മുംബൈയില്‍ ചേര്‍ന്നാണ് സുനില്‍ ജോഷിയെ തെരഞ്ഞെടുത്തത്.

Read Also: ഐസിസി റാങ്കിങ്ങില്‍ ഷെഫാലി ഒന്നാമത്; കുതിച്ചത് 19 സ്ഥാനങ്ങള്‍

കമ്മിറ്റിയംഗമായി മുന്‍ പേസ് ബൗളറായ ഹര്‍വീന്ദര്‍ സിംഗിനേയും നിര്‍ദ്ദേശിച്ചു. വര്‍ഷത്തിലൊരിക്കലാണ് കമ്മിറ്റിയംഗങ്ങളേയും ചെയര്‍മാനേയും തെരഞ്ഞെടുക്കുന്നത്.

എം എസ് കെ പ്രസാദിനും ഗഗന്‍ ഘോഡയ്ക്കും പകരമായിട്ടാണ് ജോഷിയേയും സിംഗിനേയും തെരഞ്ഞെടുത്തത്. ശരണ്‍ദീപ് സിംഗും ദേവാംഗ് ഗാന്ധിയും ജതിന്‍ പരഞ്ജപെയും കമ്മിറ്റിയില്‍ തുടരും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പുതിയ കമ്മിറ്റി മാര്‍ച്ച് ആറിന് തെരഞ്ഞെടുക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil joshi replaces msk prasad as chairman of bccis selection committee

Next Story
ഐസിസി റാങ്കിങ്ങില്‍ ഷെഫാലി ഒന്നാമത്; കുതിച്ചത് 19 സ്ഥാനങ്ങള്‍shafali verma, ഷെഫാലി വര്‍മ്മ, shafali, ഷെഫാലി, icc ranking, ഐസിസി റാങ്കിങ്‌, icc women ranking, ഐസിസി വനിത റാങ്കിങ്‌, t20 ranking, ടി20 റാങ്കിങ്‌, icc women t20 ranking, ഐസിസി വനിതാ ടി20 റാങ്കിങ്‌, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express