ഇത്തവണ ഐപിഎല്ലിന് ആവേശം പകരാന്‍ പ്രശസ്ത കോമേഡിയന്‍ സുനില്‍ ഗ്രോവറും ഉണ്ടാകും. ‘ദന്‍ ദനാ ദന്‍’ എന്ന പേരില്‍ പുതിയ വെബ് ഷോയുമായാണ് സുനില്‍ ഐപിഎല്ലിന് എത്തുന്നത്. ക്രിക്കറ്റിന്റേയും കോമഡിയുടേയും സംഗമമായിരിക്കും പരിപാടി. ജിയോയാണ് പരിപാടിയുടെ പിന്നില്‍. ജിയോ ടിവിയിലായിരിക്കും സംപ്രേക്ഷണം.

‘ദ കപില്‍ ശര്‍മ്മ’ ഷോയിലൂടെ പ്രശസ്തനായ സുനില്‍ ഗ്രോവറിന്റെ ഗുത്തി, ഡോക്ടര്‍ ഗുലാട്ടി തുടങ്ങിയ കഥാപാത്രങ്ങള്‍ വന്‍ ഹിറ്റുകളാണ്. ‘ദ കപില്‍ ശര്‍മ്മ’ ഷോയുടെ ചുവടു പിടിച്ചാണ് ഏഷ്യാനെറ്റിലെ പ്രശസ്തമായ ബഡായി ബംഗ്ലാവ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കപില്‍ ശര്‍മ്മ ഷോയില്‍ സുനിലിനൊപ്പമുണ്ടായിരുന്ന അലി അസ്‌കര്‍, സുഗന്ദ, ബിഗ് ബോസ് വിന്നര്‍ ശില്‍പ്പ തുടങ്ങിയവരും ദന്‍ ദനാ ദന്നിന്റെ ഭാഗമാകും.

എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരിയായി പരിപാടിയുടെ മുഖ്യ ആകര്‍ഷണം ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യമാണ്. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഇതിഹാസ താരം വിരേന്ദര്‍ സെവാഗും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണിയുമൊത്തുള്ള സുനിലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പരിപാടിയിലെ അതിഥിയായിട്ടാകും ധോണിയെത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം സ്ഥിരം അംഗമായിരിക്കും സെവാഗെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Funnnnnn #cricket #comedy #sunilgrover #dhoni #MSD #ipl #chennaisuperkings

A post shared by Harsh Shah (@infamousharsh) on