scorecardresearch

ഇന്ത്യൻ ടീമിൽ നടരാജന് ഇല്ലാത്ത സൗകര്യമാണ് കോഹ്‌ലിക്ക്: സുനിൽ ഗവാസ്കർ

ഇന്ത്യൻ ടീമിൽ വിവേചനം ഉണ്ടെന്നും രവിചന്ദ്രൻ അശ്വിനെ പോലുള്ളവർ ‘വിക്കറ്റുകളുടെ കൂമ്പാരം’ നേടിയില്ലെങ്കിൽ ടീമിന് പുറത്താകുമ്പോൾ ചില ബാറ്റ്സ്മാന്മാർക്ക് എത്ര പരാജയപ്പെട്ടാലും വീണ്ടും അവസരം ലഭിക്കുന്നതായും ഗവാസ്കർ

ഇന്ത്യൻ ടീമിൽ വിവേചനം ഉണ്ടെന്നും രവിചന്ദ്രൻ അശ്വിനെ പോലുള്ളവർ ‘വിക്കറ്റുകളുടെ കൂമ്പാരം’ നേടിയില്ലെങ്കിൽ ടീമിന് പുറത്താകുമ്പോൾ ചില ബാറ്റ്സ്മാന്മാർക്ക് എത്ര പരാജയപ്പെട്ടാലും വീണ്ടും അവസരം ലഭിക്കുന്നതായും ഗവാസ്കർ

author-image
Sports Desk
New Update
ഇന്ത്യൻ ടീമിൽ നടരാജന് ഇല്ലാത്ത സൗകര്യമാണ് കോഹ്‌ലിക്ക്: സുനിൽ ഗവാസ്കർ

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം പാതിയിൽ അവസാനിപ്പിച്ച് നായകൻ കോഹ്‌ലി നാട്ടിലേക്ക് വന്നതിനെ വിമർശിച്ച് മുൻ നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ടീമിൽ നായകൻ വിരാട് കോഹ്‌ലിക്ക് ഒരു നിയമവും പുതുമുഖ താരം നടരാജന് മറ്റൊരു നിയമവുമാണെന്ന് ഗവാസ്കർ കുറ്റപ്പെടുത്തി. ഇന്ത്യൻ ടീമിൽ വിവേചനം ഉണ്ടെന്നും രവിചന്ദ്രൻ അശ്വിനെ പോലുള്ളവർ ‘വിക്കറ്റുകളുടെ കൂമ്പാരം’ നേടിയില്ലെങ്കിൽ ടീമിന് പുറത്താകുമ്പോൾ ചില ബാറ്റ്സ്മാന്മാർക്ക് എത്ര പരാജയപ്പെട്ടാലും വീണ്ടും അവസരം ലഭിക്കുന്നതായും ഗവാസ്കർ കുറ്റപ്പെടുത്തി.

Advertisment

ഐപിഎല്‍ 2020 എഡിഷന്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് നടരാജന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് വന്നത്. സെലക്ടര്‍മാര്‍ ആദ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ നടരാജനില്ലായിരുന്നു. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ താരത്തിന് ടീമിലേക്കുള്ള വഴിതെളിഞ്ഞു. ഐപിഎല്ലിനിടെയാണ് നടരാജന് ആദ്യ കുഞ്ഞ് പിറക്കുന്നത്. ഈ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പ്ലേ ഓഫ് കളിക്കുന്ന തിരക്കിലായിരുന്നു ഇദ്ദേഹം.

രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റു സണ്‍റൈസേഴ്‌സ് പുറത്തായെങ്കിലും ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍നിര്‍ത്തി നടരാജന്‍ യുഎഇയില്‍ തുടര്‍ന്നു. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ സംഘത്തിനൊപ്പം താരം ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറി. ട്വന്റി-20 പരമ്പരയ്ക്കായാണ് നടരാജനെ ടീം ഇന്ത്യ കൂടെക്കൂട്ടിയത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഉടനീളം ഇന്ത്യയുടെ നെറ്റ്‌സ് ബൗളറാകാന്‍ മാനേജ്‌മെന്റ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതായത് സ്വന്തം മകളെ ആദ്യമായി കാണാന്‍ ജനുവരി അവസാനംവരെ നടരാജന് കാത്തിരിക്കണം.

‘ഒരാൾ തന്റെ ആദ്യ കുട്ടിയുടെ ജനനത്തിന് ഒപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നത് തികച്ചും വ്യക്തിപരമാണ്. നിയമപരമായി അദ്ദേഹത്തെ തടയാനുമാകില്ല. എന്നാൽ മുങ്ങുന്ന കപ്പലിന്റെ ചുമതല കപ്പിത്താൻ തന്നെ ഏറ്റെടുക്കണമായിരുന്നു.’ മുൻ ഇന്ത്യൻ സ്പിന്നർ ദിലീപ് ദോഷി പറഞ്ഞു.

Advertisment

ക്യാപ്റ്റന്റെ സാന്നിധ്യം ടീമിന് ഏറ്റവും ആവശ്യമായ ഘട്ടമാണ് ഇപ്പോൾ. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെയാണ് ഉപനായകന് ചുമതല കൈമാറിയത്. നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കോലി പുനർചിന്തനം നടത്തണമായിരുന്നു. കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ദേശീയ ചുമതലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകുകയെന്നും ദിലീപ് ദോഷി പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: