scorecardresearch
Latest News

T20 World Cup: ന്യൂസിലന്‍ഡിനെതിരെ ജയം അനിവാര്യം; രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഗവാസ്കര്‍

ആദ്യ മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡും പാക്കിസ്ഥാനോട് തോല്‍വി വഴങ്ങിയിരുന്നു

Sunil Gavaskar, Indian Cricket Tem

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിനായി ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ചില നിര്‍ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍.

“പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോളിന് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ ഇഷാന്‍ കിഷനെ പരിഗണിക്കാവുന്നതാണ്. മികച്ച ഫോമിലാണ് ഇഷാന്‍. ഭുവനേശ്വര്‍ കുമാറിന് പകരം ശാര്‍ദൂല്‍ താക്കുറിനേയും ഉള്‍പ്പെടുത്താം,” ഗവാസ്കര്‍ പറഞ്ഞു.

ഇന്ന് നടന്ന പരിശീലനത്തിനിടെ ഹാര്‍ദിക് പന്തെറിഞ്ഞിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം പ്രതികരിക്കവെ നായകന്‍ വിരാട് കോഹ്ലിയും പാണ്ഡ്യയെ പിന്തുണച്ചിരുന്നു. താരത്തിന് കുറഞ്ഞത് രണ്ട് ഓവറെങ്കിലും എറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് കോഹ്ലി വ്യക്തമാക്കിയത്.

“ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാല്‍ ഭയമുണ്ടെന്ന് എതിരാളികള്‍ക്ക് തോന്നും. ഇന്ത്യയ്ക്ക് മികച്ച ടീമാണുള്ളത്, ഭയപ്പെടേണ്ട കാര്യമില്ല. അടുത്ത നാല് മത്സരങ്ങള്‍ ജയിക്കുകയാണെങ്കില്‍ സെമിയിലെത്താന്‍ കഴിയും. ചിലപ്പോള്‍ ഫൈനലിലേക്കും, അതിനാല്‍ ഒരുപാട് മാറ്റങ്ങളുടെ ആവശ്യമില്ല,” ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ട്വിറ്ററിൽ വാക്പോരുമായി ഹർഭജനും ആമിറും

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sunil gavaskar suggests two changes ahead of india vs new zealand