Latest News

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായക ഘടകം അയാള്‍: ഗവാസ്കര്‍

ഇന്ത്യയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡ് മത്സരത്തിനെ ആശ്രയിച്ചാണ്

MS Dhoni, Sunil gavaskar

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ ന്യൂസിലന്‍ഡ് – അഫ്ഗാനിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാന്റെ വിജയ സാധ്യതകള്‍, ടീം തിരഞ്ഞെടുപ്പ് എന്നതിലെല്ലാം ചര്‍ച്ചകളും സജീവമാണ്. മത്സരത്തില്‍ നിര്‍ണായകമാകാന്‍ പോകുന്ന താരമാരായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍.

“ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ മുജീബ് റഹ്മാന്‍ ശരീരിക ക്ഷമത വീണ്ടെടുക്കണം. അത് അഫ്ഗാനിസ്ഥാന്റെ സ്പിന്‍ നിരയ്ക്ക് കരുത്ത് പകരും. റഷീദ് ഖാനും മുഹമ്മദ് നബിക്കുമൊപ്പം മൂജീബ് കൂടെയെത്തുമ്പോള്‍ സ്പിന്‍ മാജിക് തന്നെ സംഭവിക്കും. മുജീബായിരിക്കും മത്സരത്തില്‍ നിര്‍ണായക ഘടകമാവുക,” ഗവാസ്കര്‍ വ്യക്തമാക്കി.

“വരുണ്‍ ചക്രവര്‍ത്തിയെ പോലെ തന്നെ മുജീബിനെ നേരിടുക അത്ര എളുപ്പമല്ല. മുജീബിന് കൂടുതല്‍ പരിചയസമ്പത്തുമുണ്ട്. അതിനാല്‍ മുജീബിന്റ സാന്നിധ്യം അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും,” സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു. പരിക്ക് മൂലം മുജീബ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ തോല്‍വികള്‍ക്ക് ശേഷം രണ്ട് ജയവുമായി ഇന്ത്യ ടൂര്‍ണമെന്റില്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. എങ്കിലും ആറ് പോയിന്റുള്ള ന്യൂസിലന്‍ഡിനാണ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ കൂടുതല്‍. ഇന്ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ കെയിന്‍ വില്യംസണും കൂട്ടരും സെമിയിലെത്തും.

Also Read: വെസ്റ്റ് ഇൻഡീസിന് ഇത് ഒരു തലമുറയുടെ അവസാനമെന്ന് പൊള്ളാർഡ്; ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്ന് ബ്രാവോ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil gavaskar picks key element for afghanistan vs nz

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com