scorecardresearch

WTC Final: ആറാം സ്ഥാനത്ത് 'ആശങ്ക'; ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യത ഇലവനെ പ്രഖ്യാപിച്ച് ഗവാസ്കര്‍

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും സാധ്യതകളുണ്ട്. ഓവലിലെ സാഹചര്യങ്ങള്‍ നിര്‍ണായകമാകും

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും സാധ്യതകളുണ്ട്. ഓവലിലെ സാഹചര്യങ്ങള്‍ നിര്‍ണായകമാകും

author-image
Sports Desk
New Update
WTC Final, Indian

Photo: Facebook/ Indian Cricket Team

WTC Final 2023: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിനുള്ള ഒരുക്കത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ജൂണ്‍ ഏഴാം തീയതി ലണ്ടണിലെ ഓവലിലാണ് ഫൈനലിന് തുടക്കം.

Advertisment

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് ശേഷമാണ് ഇന്ത്യയെത്തുന്നത്. അതിനാല്‍ തന്നെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പരിചയസമ്പന്നരായ താരങ്ങളുള്ളതിനാല്‍ ഓസ്ട്രേലിയയേയും തള്ളിക്കളയാനാകില്ല.

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും സാധ്യതകളുണ്ട്. ഓവലിലെ സാഹചര്യങ്ങള്‍ നിര്‍ണായകമാകും. ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യത ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍.

"ബാറ്റിങ്ങിനെക്കുറിച്ച് സംസാരിക്കാം. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഓപ്പണിങ്ങിന് ഇറങ്ങും. ചേതേശ്വര്‍ പൂജാര മൂന്നാമനായും വിരാട് കോഹ്ലി നാലാമതും ഇറങ്ങും. അഞ്ചാം സ്ഥാനത്ത് രഹാനെ. ആറാം സ്ഥാനം സംബന്ധിച്ചാണ് ആശങ്ക നിലനില്‍ക്കുന്നത്," ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

Advertisment

"ശ്രീകര്‍ ഭരത് അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍ ആറാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. ഭരതിനാണ് കൂടുതല്‍ സാധ്യത," ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴാം സ്ഥാനത്ത് രവീന്ദ്ര ജഡേജയായിരിക്കുമെന്നാണ് ഗവാസ്കര്‍ പറയുന്നത്. എട്ടാമനായി രവിചന്ദ്രന്‍ അശ്വിനും സാധ്യതയുണ്ട്. ഒന്‍പത്, 10, 11 സ്ഥാനങ്ങളില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരെത്തുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍.

Icc World Test Championship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: