/indian-express-malayalam/media/media_files/2026/02/02/pakistan-cricket-team-sunil-gavaskar-2026-02-02-16-56-13.jpg)
india vs Pakistan T20 World Cup: ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ പാക്കിസ്ഥാൻ ഈ തീരുമാനത്തിൽ നിന്ന് മലക്കം മറിയുമെന്നാണ് ഗാവസ്കറിന്റെ വാക്കുകൾ.
ഫെബ്രുവരി 15ന് ആണ് ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. കൊളംബോയാണ് മത്സര വേദി. എന്നാൽ ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പാക്കിസ്ഥാൻ നിലപാടെടുക്കുകയായിരുന്നു.
"ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും, അവരുടെ തന്നെ മുൻ കളിക്കാരിൽ നിന്നും പ്രതികരണങ്ങൾ ശക്തമാവുമ്പോൾ അടുത്ത നാലഞ്ച് ദിവസത്തിനുള്ളിൽ പാക്കിസ്ഥാൻ അവരുടെ നിലപാട് മാറ്റാൻ സാധ്യതയുണ്ട്. ഇതിന് മുൻപ് സമാനമായ ഉദാഹരണങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റിൽ നിന്നുണ്ടായിട്ടുണ്ട്. വിരമിക്കൽ തീരുമാനം പിൻവലിച്ച് അവർ പലവട്ടം കളിക്കാൻ വന്നിട്ടുണ്ട്. അതിനാൽ ഫെബ്രുവരി 15ന് മുൻപ് അങ്ങനെ എന്തെങ്കിലും സംഭവിക്കാനാണ് സാധ്യത," ഇന്ത്യ ടുഡേയോട് സുനിൽ ഗാവസ്കർ പറഞ്ഞു.
"അവസാന നിമിഷം മത്സരത്തിൽ നിന്ന് പിൻവാങ്ങുക എന്നത് ഒരു പ്രശ്നമാണ്. തുടക്കത്തിൽ തന്നെ പിന്മാറുകയാണ് എങ്കിൽ അത് മറ്റൊരു വിഷയമാണ്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസം മാത്രമുള്ളപ്പോൾ പിന്മാറുന്നതിന് എതിരെ ഉറപ്പായും ഐസിസി നടപടി സ്വീകരിക്കണം."
Also Read: ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; മത്സരം ബഹിഷ്കരിച്ച് പാക്കിസ്ഥാൻ
"എന്ത് നടപടിയാണ് ഐസിസി പാക്കിസ്ഥാനെതിരെ സ്വീകരിക്കുക എന്ന് എനിക്കറിയില്ല. മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡകളും ഉൾപ്പെടുന്നതിനാൽ ഇത് ഒരു വ്യക്തിയുടെ മാത്രം തീരുമാനമായിരിക്കില്ല. ഭാവിയിൽ ഒരു ടീം ഇങ്ങനെ ചെയ്യാതിരിക്കാൻ പാകത്തിൽ മുന്നറിയിപ്പ് നൽകുന്ന നടപടി വേണം," ഗാവസ്കർ അഭിപ്രായപ്പെട്ടു.
Read More: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us