ഇന്ത്യന്‍ ടീമില്‍ നിന്നും സ്പിന്നര്‍ അശ്വിനെ ഇടയ്ക്കിടയ്ക്ക് പുറത്താക്കുന്നതിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. അശ്വിന്റെ റെക്കോര്‍ഡുള്ള ഒരു താരത്തെ യാതൊരു കാരണവശാലും സ്ഥിരമായി പുറത്ത് നിര്‍ത്തുന്നത് ശരിയല്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അശ്വിനെ കളിപ്പിച്ചിരുന്നില്ല. പകരം ജഡേജയ്ക്ക് അവസരം നല്‍കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ അശ്വിന്‍ മടങ്ങിയെത്തുകയും ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
Read More: ‘ഇരട്ട സെഞ്ചുറി’ക്ക് ഇരട്ട സെഞ്ചുറി കൊണ്ട് മറുപടി പറഞ്ഞ് ദക്ഷിണാഫ്രിക്ക
”അശ്വിന്‍ സ്ഥിരസാന്നിധ്യമായിരിക്കണം. തന്റെ കംഫര്‍ട്ട് ലെവല്‍ അശ്വിന് അനുഭവിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അവന്‍ കുറച്ച് ബുദ്ധിമുട്ടുന്നതായി കാണുന്നത്. ചുറ്റുമുള്ളവരുടെ വിശ്വാസം തന്നിലുണ്ടെന്ന ആത്മവിശ്വാസം അശ്വിന് ആവശ്യമാണ്. വിശ്വാസമില്ലെങ്കില്‍, സ്ഥിരമായി ഓരത്ത് ഇരിക്കേണ്ടി വന്നാല്‍ പിന്നെ ബുദ്ധിമുട്ടുണ്ടാകും” ഗവാസ്‌കര്‍ പറഞ്ഞു.
”എന്നും താരതമ്യങ്ങളെ നേരിടുന്നുണ്ട് അശ്വിന്‍. ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ നഥാന്‍ ലിയോണിനോടാണത്. ഇംഗ്ലണ്ടില്‍ മോയിന്‍ അലിയ്ക്ക് ആറോ ഏഴോ വിക്കറ്റ് നേടാനായാല്‍ നിങ്ങള്‍ പറയും അശ്വിന്‍ വിക്കറ്റ് നേടുന്നില്ലെന്ന്. ഇതിന് പ്രകടനവുമായി മാത്രമല്ല ബന്ധമുള്ളത്. സ്ഥിരമായി മാറ്റി നിര്‍ത്തപ്പെടുന്നത് ശരിയല്ല. 350 ഓളം വിക്കറ്റുള്ള ഒരാളെ എങ്ങനെ സ്ഥിരമായി പുറത്തിരുത്തും” അദ്ദേഹം ചോദിക്കുന്നു.
Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ