scorecardresearch

ഗവാസ്‌കർ വെട്ടിൽ; കോഹ്‌ലിയെയും അനുഷ്‌കയെയും ബന്ധപ്പെടുത്തി മോശം പരാമർശം നടത്തിയെന്ന് ആരാധകർ

ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് കമന്റേറ്റർ കൂടിയായ ഗവാസ്‌കർ തമാശരൂപേണ ഒരു പരാമർശം നടത്തിയത്

ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് കമന്റേറ്റർ കൂടിയായ ഗവാസ്‌കർ തമാശരൂപേണ ഒരു പരാമർശം നടത്തിയത്

author-image
Sports Desk
New Update
Gavaskar and Kohli

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകനായ വിരാട് കോഹ്‌ലിയെയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമയെയും ബന്ധപ്പെടുത്തി സുനിൽ ഗവാസ്‌കർ മോശം പരാമർശം നടത്തിയെന്ന് ആരോപണം.

Advertisment

ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് കമന്റേറ്റർ കൂടിയായ ഗവാസ്‌കർ തമാശരൂപേണ ഒരു പരാമർശം നടത്തിയത്. മത്സരത്തിലുടനീളം ആർസിബി നായകൻ കോഹ്‌ലി മോശം പ്രകടനമാണ് നടത്തിയത്.

Read Also: മമ്മൂട്ടിക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ

പഞ്ചാബ് നായകൻ കെ.എൽ.രാഹുലിന്റെ ക്യാച് രണ്ട് തവണ കോഹ്‌ലി നഷ്‌ടപ്പെടുത്തി. രാഹുൽ 83 ലും 89 ലും നിൽക്കുമ്പോഴാണ് തുടർച്ചയായ ഓവറുകളിൽ കോഹ്‌ലി ക്യാച് നഷ്‌ടപ്പെടുത്തിയത്. ഫീൽഡിങ്ങിലെ മോശം പ്രകടനത്തിനു പിന്നാലെ ബാറ്റിങ്ങിലും കോഹ്‌ലി നിരാശപ്പെടുത്തി. അഞ്ച് പന്തിൽ നിന്ന് വെറും ഒരു റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്. ഇതിനു പിന്നാലെയാണ് ഗവാസ്‌കറുടെ പരാമർശം. കോഹ്‌ലിയെ പരിഹസിച്ചുള്ള പരാമർശമായിരുന്നു അത്.

ഗവാസ്‌കറെ കമന്ററി പാനലിൽ നിന്നു പുറത്താക്കണമെന്ന് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും ആരാധകർ ആവശ്യപ്പെടുന്നു. ലോക്ക്‌ഡൗണ്‍ കാലത്ത് വീട്ടിൽ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് പരിശീലിക്കുന്ന കോഹ്‌ലിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഗവാസ്‌കറുടെ കമന്ററി.

Advertisment

Read Also: RCB vs KXIP: തകർന്നടിഞ്ഞ് കോഹ്‌ലിപ്പട; വമ്പൻ ജയവുമായി പഞ്ചാബ്

അതേസമയം, കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ദയനീയ തോൽവിയാണ് കോഹ്‌ലിപ്പട ഏറ്റുവാങ്ങിയത്. മോശം ഓവർ നിരക്കിന്റെ പേരിൽ കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴയിടുകയും ചെയ്തു. കോഹ്‌ലി ഐപിഎൽ പെരുമാറ്റചട്ടം ലംഘിച്ചതായും കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് 12 ലക്ഷം പിഴ അടയ്‌ക്കണമെന്നും ഐപിഎൽ അധികൃതർ അറിയിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ 97 റൺസിനാണ് ബാംഗ്ലൂരിനെ പഞ്ചാബ് തോൽപ്പിച്ചത്. ബാറ്റിങ്ങിൽ ആർസിബി നായകൻ നിരാശപ്പെടുത്തുകയും ചെയ്തു. കോഹ്‌ലി ഒരു റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല കോഹ്‌ലിയുടെ ഫീൽഡിങ് പാളിച്ചകളും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ.രാഹുലിന്റെ രണ്ട് ക്യാച്ചുകളാണ് തുടരെ തുടരെ കോഹ്‌ലി വിട്ടുകളഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് നേടി പുറത്താവുകയായിരുന്നു. ടോസ് ലഭിച്ച കോഹ്‌ലി പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Anushka Sharma Virat Kohli Gavaskar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: