‘വൈകാതെ കളിക്കളത്തിലേക്ക് തിരിച്ചെത്തും’; കോവിഡ് ബാധിതനായ ഛേത്രി സംസാരിക്കുന്നു

ഐഎസ്എൽ മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്

ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ഛേത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ഛേത്രിയുടെ ആരാധകർ നിരാശയിലാണ്. മാർച്ച് 25, 29 തിയതികളിൽ ഒമാനും യുഎഇക്കുമെതിരെ നടക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളിൽ ഛേത്രിക്ക് കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം. കോവിഡ് നെഗറ്റീവ് ആയ ശേഷം ക്വാറന്റെയ്‌നും പൂർത്തിയാക്കിയിട്ടേ ഛേത്രിക്ക് ഇനി കളിക്കാൻ സാധിക്കൂ. ദുബായിലാണ് രണ്ട് മത്സരങ്ങളും നടക്കുക.

‘അത്ര സന്തോഷകരമല്ലാത്ത ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. എനിക്ക് കോവിഡ്-19 പോസിറ്റീവ് ആണ്. എന്നാൽ, കോവിഡിന്റേതായ മറ്റ് അസ്വസ്ഥതകളൊന്നും ഇല്ല. ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നതാണ് സന്തോഷകരമായ കാര്യം. രോഗത്തിൽ നിന്നു മുക്തനായി ഞാൻ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഒരിക്കല്‍ കൂടി ഓർമിപ്പിക്കുന്നു,’ ഛേത്രി പറഞ്ഞു.

Read Also: ‘ഷോ’ തുടരുന്നു; സെലക്‌ടർമാർ എന്തു ചെയ്യും?

ഐഎസ്എൽ മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 25 നായിരുന്നു ഛേത്രിയുടെ ടീമായ എഫ്‌സി ബെംഗളൂരുവിന്റെ അവസാന മത്സരം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു ഛേത്രിയും സംഘവും.

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil chhetri tests positive for covid 19

Next Story
‘ഷോ’ തുടരുന്നു; സെലക്‌ടർമാർ എന്തു ചെയ്യും?
The moderation of comments is automated and not cleared manually by malayalam.indianexpress.com