ബംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ വിജയം രുചിച്ച് ബംഗ്ലൂരു എഫ്സി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത്. നായകൻ സുനിൽ ഛേത്രി, എഡു എന്നിവരാണ് ബംഗ്ലൂരു എഫ്സിക്കായി ഗോളുകൾ നേടിയത്.
മത്സരത്തിന്രെ രണ്ടാം പകുതിയിലാണ് ബംഗ്ലൂരു തങ്ങളുടെ ഗോളുകൾ നേടിയത്. 66 ആം മിനുറ്റിൽ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെയാണ് എഡു ബംഗ്ലൂരുവിന്റെ ആദ്യ ഗോൾ നേടിയത്. കളി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെ മെഹ്രാജുദ്ദീൻ വാദുവിന്റെ പിഴവ് മുതലെടുത്ത് സുനിൽ ഛേത്രിയും ലക്ഷ്യം കണ്ടതോടെ ബംഗ്ലൂരു എഫ്സി വിജയം ഉറപ്പിക്കുകയായിരുന്നു.