Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ സ്റ്റേഡിയത്തിലേക്ക് വരൂ: ആരാധകരോട് ഛേത്രിയുടെ അപേക്ഷ

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത മൽസരം കെനിയയുമായാണ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ നൂറാം മൽസരം കൂടിയാണിത്

മുംബൈ: ‘ഞങ്ങളെ വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം,’ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുമായ സുനില്‍ ഛേത്രിയുടെ വാക്കുകളാണിത്. രാജ്യം ഫുട്‌ബോള്‍ മൈതാനത്ത് നേട്ടങ്ങള്‍ കൊയ്യുമ്പോഴും ഗ്യാലറിയോട് അകലം പാലിക്കുന്ന ആരാധകരോടാണ് ഛേത്രി സംസാരിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അത് കാണാന്‍ എല്ലാവരും സ്‌റ്റേഡിയത്തിലെത്തണമെന്നും നായകന്‍ പറയുന്നു. സ്വന്തം നാട്ടില്‍ നടക്കുന്ന സുപ്രധാന ടൂര്‍ണമെന്റില്‍ പോലും കളി കാണാനെത്താത്ത ആരാധകരോട് അഭ്യര്‍ഥിക്കുകയായിരുന്നു ഛേത്രി. കഴിഞ്ഞ ദിവസം ചൈനീസ് തായ്പേയ്ക്കെതിരെ ഹാട്രിക് നേടിയ ശേഷമാണ് താരം ആരാധകരോട് അപേക്ഷയുമായി രംഗത്തെത്തിയത്.

ചൈനീസ് തായ്പേയെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്ത മൽസരം കാണാന്‍ 2000ല്‍ താഴെ കാണികള്‍ മാത്രമാണ് മുംബൈയിലെ സ്റ്റേഡിയത്തിലെത്തിയത്.

‘യൂറോപ്യന്‍ ക്ലബ്ബുകളുടേയും രാജ്യങ്ങളുടേയും ആരാധകരായ നിങ്ങള്‍ക്ക് ഞങ്ങള്‍ അവരോളം നിലവാരമുള്ള വരല്ല എന്ന് തോന്നുന്നുണ്ടാവാം. അത് ശരിയാണ്. എന്നാല്‍ നിങ്ങളോട് എനിക്ക് അപേക്ഷിക്കാനുള്ളത് സ്റ്റേഡിയത്തില്‍ വന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കളി കാണാന്‍ ആണ്, നിങ്ങളുടെ സമയം ആസ്വാദ്യകരമാക്കാന്‍ ഞങ്ങളാലാവുന്നത് ചെയ്യും. ആരു കണ്ടു നിങ്ങളുടെ ചിന്തയെ മാറ്റാന്‍ ഞങ്ങള്‍ക്കാകില്ലെന്ന്’, ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത മൽസരം കെനിയയുമായാണ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ നൂറാം മൽസരം കൂടിയാണിത്. നിലവില്‍ രാജ്യാന്തര ഗോളുകളുടെ കാര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil chhetri pleads fans to come and watch game

Next Story
ധീരജ് സിങ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ പറക്കും സിങ്
The moderation of comments is automated and not cleared manually by malayalam.indianexpress.com