scorecardresearch

മെസിയെ മറികടന്നു; അന്താരാഷ്ട്ര ഗോളിൽ എക്കാലത്തെയും ആദ്യ 10 പേരുടെ പട്ടികയിൽ; നേട്ടങ്ങൾ കൊയ്ത് ഛേത്രി

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഇരട്ടഗോളിലൂടെയാണ് ഛേത്രി ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്

Sunil Chhetri Made More International Goals Than Messi- Enters World footballs all-time top 10 , Chhetri, Sunil Chhetri , Sunil Chhetri Enters Football Alltime top 10, Chhethri Overtake Messi, football live, football live match, fifa world cup 2022 qualifiers, fifa world cup 2022 qualifiers live, fifa world cup 2022 qualifiers live score, fifa world cup 2022 qualifiers live streaming, india vs bangladesh football, football live score, live football score, football live match, india vs bangladesh, football live, india vs bangladesh football match, india vs bangladesh football match live, india vs bangladesh football live match, india vs bangladesh football live streaming, football live streaming, football live score, live score football, live football match, india vs bangladesh football live score, ഇന്ത്യ-ബംഗ്ലാദേശ്, ഫുട്ബോൾ, football News Malayalam, Sports News malayalam, sports malayalam, football malayalam, ie malayalam

അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ മറികടന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ ഛേത്രി മെസിയെ മറികടന്നത്.

ഇരട്ടഗോൾ നേട്ടത്തോടെ ഇന്ത്യൻ നായകന്റെ ആകെ അന്താരാഷ്ട്ര ഗോളുകൾ 74 ആയി വർധിച്ചു. 72 അന്താരാഷ്ട്ര ഗോളുകളാണ് മെസി ഇതുവരെ നേടിയത്.

ഇതൊടെ നിലവിൽ ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനക്കാരനായി മാറി ഛേത്രി.

നിലവിലെ താരങ്ങളിൽ പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് അന്താരാഷ്ര ഗോളുകളുടെ എണ്ണത്തിൽ ഛേത്രിക്ക് മുന്നിലുള്ളത്. 103 അന്താരാഷ്ട്ര ഗോളുകളാണ് റോണോ നേടിയത്.

Read More: India vs Bangladesh FIFA World Cup 2022 Qualifiers Result, Score, Goals: ഇരട്ടഗോൾ നേടി ഛേത്രി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

ഇതുവരെയുള്ള ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ രണ്ടാമത്തെ താരമാണ് റോണോ. 2006ൽ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇറാൻ താരം അലി ദേയ് ആണ് 109 ഗോളോടെ മുന്നിൽ.

ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ 10 താരങ്ങളുടെ പട്ടികയിലും ഛേത്രി ഉൾപെട്ടു. പട്ടികയിൽ 10ാം സ്ഥാനത്താണ് ഛേത്രി. ഫുട്ബോൾ ഇതിഹാസം പെലെയാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. മെസി 12ാം സ്ഥാനത്തും.

Read More: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരെ മത്സരത്തിൽ ഛേത്രിയുടെ ഇരട്ടഗോളിൽ ഇന്ത്യ ഏകപക്ഷീയമായ ജയം നേടുകയായിരുന്നു. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോൾ നേടിയത്.

വിജയം നേടാനാവാതെ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യ ഇന്ന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച് ജയം നേടിയയത്. ജയത്തോടെ ഇന്ത്യൻ ടീമിന്റെ എഎഫ്‌‌സി ഏഷ്യൻ കപ്പ് പ്രവേശന പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ സാധിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sunil chhetri made more international goals than messi enters world footballs all time top 10