ഏറെ നാളായി പ്രണയത്തിലായിരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായി. കൊല്‍ക്കത്തയില്‍ പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. മോഹന്‍ ബഗാന്റെ ഇതിഹാസ താരം സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശംസകള്‍ നേരാനെത്തി. രാഷ്ട്രീയ- ചലച്ചിത്ര- കായികരംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ അതിഥികളായി. ഐഎസ്എല്‍ മത്സര തിരക്കിനിടെയാണ് ബെംഗളൂരു എഫ്സി താരമായ ഛേത്രിയുടെ വിവാഹം. ഈമാസം എട്ടിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

ഇന്ത്യൻ നായകന്റെ വിവാഹ ചിത്രങ്ങൾ കാണാം:

Kolkata: Indian football captain Sunil Chhetri with his wife Sonam posing after their wedding at Ordnance Club in Kolkata on Monday late evening. PTI Photo (PTI12_4_2017_000231B)

Kolkata: Indian football captain Sunil Chhetri with his wife Sonam posing after their wedding at Ordnance Club in Kolkata on Monday late evening. PTI Photo (PTI12_4_2017_000229A)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook