/indian-express-malayalam/media/media_files/uploads/2018/06/chhetri.jpg)
മുംബൈ: മാറുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായി സുനില്‍ ഛേത്രി. ഇന്ത്യന്‍ നായകനിനി ഇതിഹാസതാരം മെസിയ്‌ക്കൊപ്പം. സ്വന്തം രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ മെസിയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ കെനിയെക്കെതിരെ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളോടെയാണ് ഛേത്രി മെസിക്കൊപ്പമെത്തിയത്. 8, 28, മിനുറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. മത്സരം ആരംഭിക്കും മുമ്പ് ഛേത്രിയുടെ ഗോളുകളുടെ എണ്ണം 62 ആയിരുന്നു. ഇതോടെ മെസിയ്‌ക്കൊപ്പം 64 ഗോളുകളുമായി റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യന്‍ നായകന്‍.
രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ലോകത്തെ ഏറ്റവും മികച്ച താരത്തെ ഛേത്രി മറികടക്കുമോ എന്ന ആകാംഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. പോര്‍ച്ചുഗലിനായ 81 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതുള്ളത്.
ന്യൂസിലാന്റിനോട് 2-1ന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നേരത്തെ തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് ഇന്ത്യയിന്ന് കെനിയ കലാശപോരാട്ടത്തില്‍ നേരിടുന്നത്. നേരത്തെ ഇന്ത്യയും കെനിയയും ഏറ്റുമുട്ടിയ മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ പ്രധാന ഏടുകളിലൊന്നാണ്.
സുനില്‍ ഛേത്രിയുടെ ആരാധകരോടുള്ള അഭ്യര്‍ഥനയും ആ വീഡിയോ കണ്ട് ഇന്ത്യയുടെ കളി കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകരും ചരിത്രമാണ്. നായകന്‍ ഛേത്രിയുടെ ഇരട്ട ഗോളടക്കം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്.
ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് പകരം വീട്ടി കപ്പുയര്‍ത്തുകയാണ് കെനിയയുടെ ലക്ഷ്യം. ഇന്ത്യയാണ് കളിയിലെ ഫേവറീറ്റ്‌സ്. എങ്കിലും ന്യൂസിലാന്റിനെ പോലെ ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ പ്രാപ്തിയുള്ളവരാണ് കെനിയക്കാര്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നിലാണ് ഇന്ത്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.