ബെംഗളൂു: കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച കേരളത്തെ സഹായിക്കാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. കേരളം കടന്നു പോകുന്ന സാഹചര്യത്തെ കുറിച്ച് എല്ലാവരും മനസിലാക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ കേരളത്തിലെ ജനത ഭയപ്പെടാതെ ഇരിക്കണമെന്നും ഛേത്രി പറഞ്ഞു.

സര്‍ക്കാര്‍ സുരക്ഷയും സംരക്ഷണവും നല്‍കുന്നുണ്ടെന്നും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കേരളത്തോടായി അഭ്യര്‍ത്ഥിച്ചു. അതേസമയം, കേരളത്തെ കഴിയുന്ന രീതിയില്‍ എല്ലാം സഹായിക്കണമെന്ന് അദ്ദേഹം രാജ്യത്തോടായി അഭ്യര്‍ത്ഥച്ചു. കേരളത്തിലെ ദുരിതാശ്വസ ക്യാംപുകളിലേക്കായി ബെംഗളൂരു എഫ്‌സി പണവും സാമഗ്രികളും സമാഹരിക്കുന്നുണ്ടെന്നും കഴിയുന്നവര്‍ സഹായവുമായെത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും ജാഗ്രതയോടെ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ഈ പ്രളയത്തില്‍ നിന്നും കേരളത്തെ നമുക്ക് രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഛേത്രി കേരളത്തിന് പിന്തുണയുമായെത്തിയത്.

നേരത്തെ തന്നെ കേരളത്തിലേക്കുള്ള ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ബെംഗളൂരു എഫ്‌സി തുടക്കം കുറിച്ചിരുന്നു. ഇതിനായി ബെംഗളൂരു ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ നേതൃത്വത്തിലാണ് കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണവും മറ്റു വസ്തുക്കളും ശേഖരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ