Latest News

ഐഎസ്എല്ലിലും ഛേത്രിഗാഥ; ഗോൾവേട്ടയിൽ മുന്നിൽ

നാല് സീസണുകളിൽ നിന്നാണ് ഛെത്രി ഈ നേട്ടത്തിലെത്തിയത്

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്നലെ പൂനയെ കെട്ടുകെട്ടിച്ച ബെംഗളൂരുവിന്റെ വിജയത്തിൽ നിർണ്ണായകമായത് നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളാണ്. പുനെക്കെതിരെ നേടിയ രണ്ട് ഗോളുകളിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് സുനില്‍ ഛേത്രി.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾവേട്ടക്കരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഛെത്രി. 24 ഗോളുകളുമായാണ് ഛേത്രിയുടെ മുന്നിലെത്തിയിരിക്കുന്നത്. ചെന്നൈയിൻ എഫ്‌സി താരവവും ദേശീയ ടീമിലെ സഹകളിക്കാരനുമായ ജെജെയെ മറികടന്നാണ് ഛെത്രിയുടെ മുന്നേറ്റം

23 ഗോളുകളാണ് ജെജെ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് . കഴിഞ്ഞ അഞ്ച് സീസണുകളിൽ നിന്നുമാണ് ജെജെ 23 ഗോളുകൾ നേടിയത്. ഛെത്രിയാകട്ടെ നാല് സീസണുകളിൽ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ ഛെത്രി ഉണ്ടായിരുന്നില്ല.

ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോൾ നേടിയ ഛെത്രി സീസണിലെ ഗോൾവേട്ടയിലും രണ്ടാം സ്ഥാനത്തുണ്ട്. ജെജെക്കാകട്ടെ ഈ സീസണില്‍ ഇതുവരെ ഗോൾ കാണ്ടെത്താനും സാധിച്ചിട്ടില്ല. പൂനെക്കെതിരായ മത്സരത്തിൽ 41,43 മിനിറ്റുകളിലായിരുന്നു ഛെത്രിയുടെ ഗോൾ.

ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുടെ ഉടമ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഇയാന്‍ ഹ്യൂമാണ്. 28 ഗോളുകളാണ് ഹ്യൂമിന്റെ സമ്പാദ്യം. പരിക്കുമൂലം ഹ്യൂം ഈ സീസണിൽ കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ഹ്യൂമിനെ മറികടക്കാന്‍ ഛേത്രിക്ക് ഈ സീസണില്‍ തന്നെ സാധിച്ചേക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sunil chethri top scorer in isl

Next Story
“ഇടം വലം നോക്കതെ അവൻ വരുന്നു”; ലങ്കയുടെ മാജിക് സ്‍പിന്നർ
The moderation of comments is automated and not cleared manually by malayalam.indianexpress.com