ലണ്ടൻ: അംഗപരിമിതരുടെ ലോക അത്‌ലറ്റിക്ക് മീറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സുന്ദർ സിംഗ് ഗുർജാർ. ലണ്ടനിൽ നടന്ന പാര അത്‌ലറ്റിക്ക് മീറ്റിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയാണ് ഇന്ത്യൻ താരം സ്വപ്ന നേട്ടം സ്വന്തമാക്കുന്നത്. പാരാ അത്‌ലറ്റിക്ക് മീറ്റിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സുന്ദർ സിംഗ് ഗുർജാർ.

ലണ്ടനിൽ നടന്ന പാരാ അത്‌ലറ്റിക്ക് മീറ്റിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് സുന്ദർ സിംഗ് കുറിച്ചത്. 63.36 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഇന്ത്യൻ താരം പൊന്നണിഞ്ഞത്. 21 വയസ്സുകാരനായ സുന്ദർ സിംഗ് റിയോയിൽ നടന്ന പാര ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. അന്ന് ഫൈനലിൽ റൗണ്ടിൽ എത്തിയിരുന്നു എങ്കിലും മെഡൽ നേടാൻ സുന്ദർ സിംഗിന് കഴിഞ്ഞിരുന്നില്ല.

ഇന്നലെ നടന്ന നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ ഇന്ത്യയുടെ വിരേന്ദർ ധൻവാർ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 13.62 മീറ്റർ ദൂരം കണ്ടെത്തിയെങ്കിലും നാലാം സ്ഥാനത്ത് എത്താനെ വിരേന്ദറിന് കഴിഞ്ഞുള്ളു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ