scorecardresearch

ഇതിഹാസ താരം ഫെഡററെ ഞെട്ടിച്ച ആദ്യ ഇന്ത്യക്കാരന്‍; താരമായി സുമിത് നാഗല്‍

ആദ്യ സെറ്റിലുടനീളം ഫെഡറർക്ക് ശക്തമായ ഭീഷണിയാണ് സുമിത് ഉയർത്തിയത്

ആദ്യ സെറ്റിലുടനീളം ഫെഡറർക്ക് ശക്തമായ ഭീഷണിയാണ് സുമിത് ഉയർത്തിയത്

author-image
Sports Desk
New Update
ഇതിഹാസ താരം ഫെഡററെ ഞെട്ടിച്ച ആദ്യ ഇന്ത്യക്കാരന്‍; താരമായി സുമിത് നാഗല്‍

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററോട് തോറ്റ് പുറത്തായെങ്കിലും ഇന്ത്യക്കാര്‍ സുമിത് നാഗലിന് വേണ്ടി കൈയ്യടിക്കുകയാണ്. റോജര്‍ ഫെഡററിനോട് മത്സരിച്ച് ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് ഇന്ത്യയുടെ സുമിത് നാഗല്‍ ഇന്ന് സ്വന്തമാക്കിയത്. ഒരു സമയത്ത് ഫെഡറര്‍ അട്ടിമറിക്കപ്പെടുമെന്ന് പോലും കായിക പ്രേമികള്‍ക്ക് തോന്നിയ ഇടത്താണ് സുമിത് ഗോയല്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷയായത്.

Advertisment

യുഎസ് ഓപ്പണ്‍ ടെന്നീസിലാണ് ഇന്ത്യന്‍ താരം സുമിത് നാഗല്‍ റോജര്‍ ഫെഡററിനെതിരെ മികച്ച പോരാട്ടം കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായാണ് സുമിതിന് അവസരം ലഭിച്ചത്. റോജര്‍ ഫെഡറര്‍ക്കെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സുമിത് ആദ്യ സെറ്റ് സ്വന്തമാക്കി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. സ്‌കോര്‍ 4-6, 6-1, 6-2, 6-4. ആദ്യ സെറ്റില്‍ 2-0 എന്ന നിലയില്‍ പിന്നിലായശേഷമാണ് 6-4ന് സുമിത് സെറ്റ് സ്വന്തമാക്കുന്നത്.

22 കാരനായ സുമിത് നാഗൽ റാങ്കിങ്ങിൽ 190-ാം സ്ഥാനത്താണ്. ആദ്യ സെറ്റിലുടനീളം ഫെഡറർക്ക് ശക്തമായ ഭീഷണിയാണ് സുമിത് ഉയർത്തിയത്. കാണികളെല്ലാം ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ താരത്തിന്റെ കളി കണ്ടത്. മത്സരശേഷം ഫെഡററും സുമിതിനെ അഭിനന്ദിച്ചു. ഒന്നാം സെറ്റിന് ശേഷം കളി ഫെഡറർ പിടിച്ചടക്കി. സുമിതിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല.

Advertisment

20 തവണ ഗ്രാൻഡ്‌സ്ലാം കിരീടം നേടിയ ഇതിഹാസത്തിനെതിരെ ആദ്യമായി യുഎസ് ഓപ്പൺ കളിക്കാനിറങ്ങിയ സുമിത് നടത്തിയ പ്രകടനത്തെ രാജ്യമൊന്നാകെ അഭിനന്ദിക്കുകയാണ് ഇപ്പോൾ.

Roger Federer Tennis

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: