ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 25 സിആർപിഎഫ് ജവാന്മാരുടെ മക്കളുടെ മുഴുവൻ ചെലവും വഹിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഗംഭീർ കുട്ടികളുടെ മുഴുവൻ ചെലവും വഹിക്കുന്നുവെന്നത് ഗംഭീറിന്റെ മീഡിയ മാനേജർ തങ്ങളോട് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിലൂടെ അറിയിച്ചു.

ഗൗതം ഗംഭീർ ഫൗണ്ടേഷനിലൂടെയായിരിക്കും ഗംഭീർ കുട്ടികളെ സഹായിക്കുക. ഇതിന്റെ ആദ്യ പടിക്കുളള തയാറെടുപ്പിലാണ് ഗംഭീർ.

നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്‌റ്റനാണ് ഗൗതം ഗംഭീർ. ബുധനാഴ്‌ച റൈസിങ് പുണെ സൂപ്പർജയന്റ്സി‌നെതിരെ നടന്ന മത്സരത്തിൽ കൊല്ലപ്പെട്ട ജവാന്മാരോടുളള ആദര സൂചകമായി കറുത്ത ബാന്റ് ധരിച്ചാണ് താരങ്ങൾ മൈതാനത്തെത്തിയത്.

തിങ്കളാഴ്‌ചയാണ് ഛത്തീസ്ഗഡിലെ സുഖ്മയിൽ ആക്രമണം നടന്നത്. സിആർപിഎഫിന്റെ 74-ാം ബറ്റാലിയനിൽ നിന്നുളളവരാണ് 25 ജവാന്മാരാണ് ആക്രമണത്തിൽ മരിച്ചത്. ഉച്ചയ്‌ക്ക് 12.25ഓടെയായിരുന്നു മാവോയിസ്റ്റ് ആക്രമണം നടന്നത്. സുക്മയിലെ സിആർപിഎഫ് ക്യാംപിന് നേരെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. 90 പേരടങ്ങുന്ന സൈനിക സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook